അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിന് എതിരെ സി.പി.എം ജില്ലാ നേതൃത്വം

അരിക്കൊമ്പനെ പിടികൂടി പാലക്കാട് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സമരമുഖം തുറന്ന് സിപിഎം ജില്ലാ നേതൃത്വം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുതലമട ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനപ്പാടിയിലെ ഡിഎഫ്ഒ ഓഫിസ് ഇന്ന് രാവിലെ ഉപരോധിക്കും. നെന്മാറ എംഎല്‍എ കെ.ബാബു പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ആദിവാസി കുടുംബങ്ങളെ ഉള്‍പ്പെടുത്തി തുടര്‍സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.

അതേസമയം, അരിക്കൊമ്പന്‍ ദൗത്യം ഈയാഴ്ചയില്ല. ആധുനിക സംവിധാനമുള്ള റേഡിയോ കോളര്‍ വനംവകുപ്പിന്റെ കൈവശമില്ല. നിലവില്‍ ആസാമില്‍ മാത്രമാണ് സാറ്റലൈറ്റ് റേഡിയോ കോളര്‍ ഉള്ളത്. അതിനാല്‍ അസമില്‍നിന്നും റോഡിയോ കോളര്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് സമയമെടുക്കും. പൊതുഅവധി ദിവസങ്ങളില്‍ ആനയെ പിടികൂടേണ്ടെന്നാണ് ധാരണ. ഈസ്റ്റര്‍ അവധിക്കുശേഷം ദൗത്യം നടപ്പാക്കിയേക്കുമെന്നാണ് സൂചന.

പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും. അരിക്കൊമ്പന്‍ മിഷനില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും. അതിനു ശേഷമായിരിക്കും നടപടി തുടങ്ങുക. മോക്ഡ്രില്‍ ഉണ്ടാകില്ല. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുക.

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പിടികൂടുമ്പോള്‍ പടക്കം പൊട്ടിക്കല്‍, സെല്‍ഫി എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി.

ആനയ്ക്ക് വേണ്ട ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും പറമ്പിക്കുളത്തേക്ക് ആനയെ എത്തിക്കാനാകുമെന്നും വിദഗ്ധ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തിരുമാനിക്കുമെന്ന നിലപാടാ്ണ് സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടെതെന്ന നിലപാട് ഹൈക്കോടതിയെടുത്തത്.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും