'രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും സംരക്ഷിക്കുന്നു'; വിമർശിച്ച് ടി പി രാമകൃഷ്ണൻ

ബലാത്സംഗ കേസിലെ പ്രതി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ലെന്ന വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാർട്ടി നേതൃത്വം നടപടി എടുത്താൽ അത് അംഗീകരിക്കുകയാണ് സാധാരണ പതിവെന്നും എന്നാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുകയാണെന്നും ടി പി രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

ഒളിവിലയിരുന്ന രാഹുൽ പാലക്കാട് എംഎൽഎ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ കോൺഗ്രസ് ബൊക്ക നൽകിയാണ് സ്വീകരിച്ചിരുന്നത് എന്നും ടി പി രാമകൃഷ്ണൻ വിമർശനം ഉന്നയിച്ചു. ഇത് പാടില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് പറയാൻ പറ്റുമോ? എംഎൽഎ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസിന് ഒരിക്കലും പറയാൻ കഴിയില്ല എന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ ഇതൊക്കെ കോൺഗ്രസിന്റെ ജീർണതയാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി നടത്തിയത് ശരിയായ പ്രതികരണമാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കോൺഗ്രസിലെ സ്ത്രീലമ്പടൻമാരെ പറ്റി പറഞ്ഞത് പരാതിയുടെയും ഭരണരംഗത്തെ അനുഭവത്തിൻ്റെയും പശ്ചാത്തലത്തിലായിരുന്നുവെന്നും എന്നാൽ സിപിഐഎമ്മിൽ സ്ത്രീലമ്പടന്മാരിലെ എന്നാണ് അവരുടെ ചോദ്യമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവും ചെയ്യുന്നതെന്നും ചെയ്ത തെറ്റിനെ തുടച്ചുനീക്കാൻ സഹായകരമാണോ കോൺഗ്രസിൻ്റെ ഈ നിലപാടെന്നും ടി പി രാമകൃഷ്ണൻ ചോദിച്ചു.

Latest Stories

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ പ്രഖ്യാപനം വൈകിട്ട് മൂന്നരയ്ക്ക്; കോടതിയലക്ഷ്യമടക്കം മറ്റ് കേസുകള്‍ 18ാം തിയ്യതിയിലേക്ക് മാറ്റി; പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപും

വാദം പൂർത്തിയായി; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മൂന്നരക്ക്, 6 പ്രതികളുടെയും ശിക്ഷാ വിധിക്കും

നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍; സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്ന് തിരിച്ചടിച്ച് കോടതി, അവളുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; ശിക്ഷായിളവ് വേണമെന്ന വാദമടക്കം തള്ളി കോടതി

'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; കൂട്ടബലാല്‍സംഗത്തില്‍ പൊട്ടിക്കരഞ്ഞും ദയയാചിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍

ശബരിമല സ്വർണകൊള്ള കേസ്; എ പത്മകുമാറിന് ജാമ്യമില്ല, മേൽക്കോടതിയെ സമീപിക്കാൻ നീക്കം