പ്രവാചകനിന്ദ; നാളെ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ നിന്ന് പിന്മാറി മുസ്ലിം സംഘടനകള്‍, നിലപാട് വ്യക്തമാക്കാതെ പോപ്പുലര്‍ ഫ്രണ്ട്

പ്രവാചക നിന്ദ വിഷയത്തില്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന സംഘടനയുടെ പേരില്‍ നടത്താനിരുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ നിന്ന് പിന്‍മാറി പ്രമുഖ മുസ്ലിം സംഘടനകള്‍.സമസ്തയും മുസ്ലിം ലീഗും മാര്‍ച്ചുമായി തങ്ങള്‍ക്ക് ഒരു ബന്ധമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാര്‍ച്ചുമായി സംഘടനക്കും പോഷക വിഭാഗങ്ങള്‍ക്കും ബന്ധമില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്തും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന സംഘടനകളോടൊപ്പം കെ.എന്‍.എമ്മിന്റെ പേരും ശ്രദ്ധയില്‍പെട്ടെന്നും ഇതില്‍ സംഘടനയുടെ പേര് എഴുതരുതെന്നും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.

രാജ്ഭവന്‍ മര്‍ച്ചില്‍ സംഘടനയുടെ പേരും എഴുതിക്കണ്ടെന്നും സംഘടനയുടെ അനുവാദമില്ലാതെ പോസ്റ്ററുകളിലും നോട്ടിസിലും പേരെഴുതിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മാര്‍ച്ചുമായി ബന്ധമില്ലെന്നും എം.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ വാര്‍ത്താകുറിപ്പിറക്കി.

കഴിഞ്ഞ ദിവസമാണ് കണക്ടിങ് വേള്‍ഡ്-റൈറ്റ് ക്ലിക്ക് എന്ന വ്യാജ ഇമെയിലില്‍ നിന്നും പ്രവാചക നിന്ദക്കെതിരെ രാജ്ഭവന്‍ മാര്‍ച്ചിന്റെ അറിയിപ്പ് സംഘടനകള്‍ക്കും പത്രമാധ്യമങ്ങള്‍ക്കും ലഭിച്ചത്. പ്രവാചക നിന്ദക്കെതിരെയും ഭരണകൂട വേട്ടക്കെതിരേയും വിശ്വാസി സമൂഹം ഒരു കുടക്കീഴില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ഇതില്‍ മുസ്ലിം ലീഗ്, പി.ഡി.പി, ഐ.എന്‍.എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, കെ.എന്‍.എം, വിസ്ഡം ഗ്ലോബല്‍, മര്‍ക്കസുദ്ദഅ്വ, മെക്ക, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ്, ലജ്‌നത്തുല്‍ മുഅല്ലിമീന്‍, മുസ്ലിം അസോസിയേഷന്‍, എം.ഇ.എസ്, എം.എസ്.എസ്, ഇമാംസ് കൗണ്‍സില്‍, കച്ചി മേമന്‍ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങി 40 ഓളം മുസ്ലിം സംഘടനകള്‍ മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ടെന്നായിരുന്നു സന്ദേശം.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം