കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം; പരിശോധനക്കിടെ തേനീച്ച കൂട് ഇളകി, സബ് കളക്ടർ ആല്‍ഫ്രഡിനും സംഘത്തിനും പരിക്ക്

കലക്ടറേറ്റിലെ പരിശോധനക്കിടെ തേനീച്ച കുത്തി സബ് കളക്ടർ ആല്‍ഫ്രഡിനും സംഘത്തിനും പരിക്ക്. ബോംബ് ഭീഷണിയെത്തുടർന്നുള്ള പരിശോധനക്കിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളക്കുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർക്കും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.

പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തും ഭീഷണി ഉണ്ടായത്. കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു.

കലട്രേറ്റിൽ‌ പരിശോധന നടന്നിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. പരിശോധനയ്ക്കിടെ അവിചാരിതമായി തേനീച്ച കൂട് ഇളക്കുകയായിരുന്നു. പിന്നാലെ അന്വേഷണ സംഘത്തിന് നേരെ ആക്രമണം ഉണ്ടായി. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിലരെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.

Latest Stories

ഇസ്രായേല്‍ നിലപാട് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം; മുഖ്യമന്ത്രി മുസ്ലിം ലീഗിനെ വിമര്‍ശിച്ചത് ഭരണപരാജയം മറച്ചുവെക്കാനെന്ന് ലീഗ് നേതൃത്വം

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവം; ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമികസ് ക്യൂറി

അഹമ്മദാബാദ് വിമാനപകടം; തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

മനുസ്മൃതി പഠിപ്പിക്കില്ല, ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ നിരവധി പുസ്തകങ്ങളുണ്ട്; നിലപാട് വ്യക്തമാക്കി ഡല്‍ഹി സര്‍വകലാശാല

ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ; സുരക്ഷ പരിശോധന കഴിഞ്ഞുമതി പറക്കലെന്ന് നിഗമനത്തില്‍ കേന്ദ്രം?

ഇവിടെ സൂര്യൻ അസ്തമിക്കില്ല! ഭൂമിയിൽ മാസങ്ങളോളം സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങൾ..

യുഡിഎഫ് അങ്കലാപ്പിലാണ്, അവസരവാദ നിലപാട് സ്വീകരിക്കുന്നു; എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യുഡിഎഫ് തേടുകയാണെന്ന് പിണറായി വിജയന്‍

WTC FINAL: അഹമ്മദാബാദ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത് ബാൻഡ് ധരിച്ച് താരങ്ങൾ

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം; സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കും

ഇസ്രയേലിനെ നിലയ്ക്കു നിര്‍ത്തണം; മോദി സര്‍ക്കാര്‍ ബന്ധം അവസാനിപ്പിക്കണം; ഇറാനു, പലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തണം; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് സിപിഎം