അഭയ കേസ്; കുറ്റം ഏറ്റെടുക്കാന്‍ ക്രൈം ബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് മുഖ്യസാക്ഷി അടയ്ക്കാ രാജു

സിസ്റ്റര്‍ അഭയ കേസിലെ വിചാരണ തുടരുന്നു. കേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാ രാജു. സി.ബി.ഐക്ക് നല്‍കിയ മൊഴി അടയ്ക്കാ രാജു കോടതിയില്‍ ആവര്‍ത്തിച്ചു. സംഭവദിവസം ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന സാക്ഷിയായ സഞ്ജു പി.മാത്യു, സിസ്റ്റര്‍ അനുപമ തുടങ്ങിയവര്‍ കൂറുമാറിയിരുന്നു.

തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2009- ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവെയ്ക്കുകയായിരുന്നു.

എന്നാല്‍ ഹര്‍ജികള്‍ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി, കെ.ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാര്‍ച്ച് 27- ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993- ലാണ് സിബിഐ ഏറ്റെടുത്തത്.

Latest Stories

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി