കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതില്‍ വീട്ടില്‍ ആര്‍ രാജ്കുമാര്‍ ആണ് പൊലീസിന്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് പിടിയിലായ ആര്‍ രാജ്കുമാര്‍.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 13കാരിയായ പെണ്‍കുട്ടിയാണ് പ്രതിയുടെ ലൈംഗിക പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം പ്രലോഭിപ്പിച്ച് വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച പരാതി.

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിലായത്. ഓച്ചിറ പൊലീസ് ആണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പ്രതിയെ പിടികൂടിയത്.

Latest Stories

'എല്ലാ ഞായറാഴ്ചയും എണ്ണതേച്ച് കുളിക്കും, ഇടയ്ക്കിടെ ഫേഷ്യൽ, തേങ്ങാവെള്ളവും ..' ; 20 വർഷമായി പിന്തുടരുന്ന ദിനചര്യ വെളിപ്പെടുത്തി മാധവൻ

IND vs ENG: ഒരു കാലത്തും തന്റെ പ്രകടനത്തിനുള്ള അംഗീകാരമോ കയ്യടിയോ വേണ്ടത്ര തേടിയെത്തിയിട്ടല്ലാത്തയാൾ, ഈ പോരാട്ടത്തിനെങ്കിലും അയാൾക്ക് അർഹിച്ച കയ്യടി നൽകിയെ പറ്റൂ

കാരണവർ വധക്കേസ്; പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി, ബോണ്ട് സമർപ്പിച്ചാൽ ഉടൻ മോചനം

സഞ്ജയ് ദത്ത് അങ്ങനെ പറഞ്ഞത് തമാശയായിട്ടാണ്, തെറ്റുകൾ എനിക്കും സംഭവിച്ചിട്ടുണ്ട്; ഇനി ചെയ്യാൻ പോവുന്നത് പറഞ്ഞ് ലോകേഷ് കനകരാജ്

‘വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കും, കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുത്’; മന്ത്രി ആർ ബിന്ദു

കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; അതൊക്കെ അവരുടെ ഇഷ്ടം: മല്ലിക സുകുമാരൻ

മെലിഞ്ഞു ക്ഷീണിച്ച് നടി തൃഷ; തൃഷക്ക് ഇത് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ഫഫയുടെ 'സിമ്പിൾ' ലൈഫ് ! കാണാൻ ചെറുതാണെന്നേയുള്ളു, ഈ കീപാഡ് ഫോൺ വാങ്ങാൻ വലിയ വില കൊടുക്കണം..

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം; മോചനത്തിനായി തീവ്രശ്രമങ്ങൾ, യമനിൽ ചർച്ചകൾ ഇന്നും തുടരും

'സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി