ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയ കേസ്; ഗ്രീഷ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളും കുറ്റം നിഷേധിച്ചു

പാറശാല ഷാരോണ്‍ വധക്കേസിലെ മൂന്ന് പ്രതികളും കോടതിയില്‍ കുറ്റം നിഷേധിച്ചു. കേസില്‍ പാറശാല പൊലീസ് തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനായി മൂന്ന് പ്രതികളെയും കോടതിയില്‍ വിളിച്ച് വരുത്തിയിരുന്നു. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതിയിലേക്ക് വിളിച്ചുവരുത്തി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുകയായിരുന്നു.

2022 ഒക്ടോബര്‍ 14ന് ആയിരുന്നു കേസിലെ ഒന്നാം പ്രതിയായ തമിഴ്‌നാട് ദേവിയോട് സ്വദേശിനി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കിയത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഷാരോണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഷാരോണ്‍ മരണപ്പെടുകയായിരുന്നു.

കേസില്‍ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ അമ്മയും കൃത്യത്തിന് സഹായിയുമായിരുന്ന സിന്ധു, കളനാശിനി വാങ്ങി നല്‍കിയ കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല്‍ കുമാര്‍ എന്നിവരെയാണ് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. കുറ്റപത്രം കേട്ടശേഷം മൂന്ന് പേരും കുറ്റം നിഷേധിക്കുകയായിരുന്നു. കേസിലെ സാക്ഷികളായ 19 പേരുടെയും വിചാരണ സെപ്റ്റംബര്‍ 19 മുതല്‍ തുടരാന്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജി എഎ ബഷീര്‍ ഉത്തരവിട്ടു.

Latest Stories

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി