തിരുവനന്തപുരത്ത് ബൈക്ക് കടയില്‍ തീപിടിത്തം, 32 ബൈക്കുകള്‍ കത്തിനശിച്ചു

തിരുവനന്തപുരത്ത് ബൈക്ക് കടയില്‍ തീപിടുത്തം. മുട്ടത്തറയില്‍ ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 32 ബൈക്കുകള്‍ കത്തിനശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.

അപകട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ചാക്ക,ചെങ്കല്‍ ചൂള, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് ആറ് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

തീപിടുത്തത്തിന് കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് പ്രാഥമിക നിഗമനം.

Latest Stories

സച്ചിൻ റെക്കോഡുകൾ തകർക്കുന്നത് ലോകം കണ്ടപ്പോൾ, ഒരു കൊച്ചുകുട്ടി തന്റെ അച്ഛൻ വീടിനടുത്ത് ഒരു ക്രിക്കറ്റ് പിച്ച് നിർമ്മിക്കുന്നത് കണ്ടു...

മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ചു; കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

IND VS ENG: തിരക്കുകൂട്ടുന്ന കാര്യത്തിൽ അവൻ ഷാഹിദ് അഫ്രീദിയെ പോലെ: ഇന്ത്യൻ താരത്തെ പാകിസ്ഥാൻ മുൻ കളിക്കാരനുമായി താരതമ്യം ചെയ്ത് ശ്രീലങ്കൻ ഇതിഹാസം

കൂലിയിൽ രജനിക്ക് എതിരാളി ആമിറോ, ലോകി എന്നടാ പണ്ണ പോറെ, ആവേശം നിറച്ച് എറ്റവും പുതിയ പോസ്റ്റർ, ആരാധകരുടെ പ്രവചനം ഇങ്ങനെ

‘വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി, ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം'; പിന്തുണയുമായി മന്ത്രി ആർ ബിന്ദു

'കണ്ണീരായി ബിന്ദു.... നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിനെ യാത്രയാക്കി നാട്

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

IND VS ENG: എന്റെ... എന്റെ... എന്ന് മാത്രമാണ് എപ്പോഴും അവന്റെ ചിന്ത, അതിനാൽ ഈ കളിയിലും അവനിൽനിന്ന് പിഴവുകൾ പ്രതീക്ഷിക്കാം; ഇന്ത്യൻ താരത്തെ കുറിച്ച് സങ്കക്കാര

പോക്സോ കേസ് പ്രതിയെ പുതിയ പടത്തിൽ നൃത്തസംവിധായകനാക്കി, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും രൂക്ഷവിമർശനം, പ്രതികരിച്ച് ​ഗായിക ചിന്മയിയും

കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ സുരക്ഷ കൂട്ടി