'സെപ്റ്റംബറിലെ ശമ്പളം നല്‍കാന്‍ 50 കോടി വേണം'; സര്‍ക്കാര്‍ സഹായം തേടി കെ.എസ്.ആര്‍.ടി.സി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്. 50 കോടി രൂപയാണ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബര്‍ 5ന് തന്നെ നല്‍കുമെന്ന് കെഎസ്ആര്‍ടിസി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ ആറ് ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ് യൂണിയന്‍ നാളെ മുതല്‍ പണിമുടക്കും. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി വരുന്നത്.

നേരത്തെ എട്ട് ഡിപ്പോയില്‍ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂള്‍ തയ്യാറാക്കിയതില്‍ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഇത് അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.

പണിമുടക്കുന്നവരെ നേരിടാന്‍ ഡയസ്‌നോണ്‍ ബാധകമാക്കും. സെപ്റ്റംബര്‍ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്‌മെമെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍