'മന്ത്രി റിയാസിന്റെ ഉദ്ഘാടന പരിപാടിക്ക് എത്തിയില്ലെങ്കില്‍ 100 രൂപ പിഴ നല്‍കണം '; കുടുംബശ്രീക്കാര്‍ക്ക് വാര്‍ഡ് മെമ്പറുടെ മുന്നറിയിപ്പ്

പൊതുമരാമത്ത് മന്ത്രി റിയാസ് പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് എത്താത്തവരില്‍ നിന്നും നൂറു രൂപ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായി ആരോപണം. കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പഞ്ചായത്തംഗത്തിന്റെ ശബ്ദസന്ദേശം.

ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്പര്‍ എ എസ് ഷീജയുടേതെന്ന പേരിലാണ് ശബ്ദസന്ദേശം പചരിക്കുന്നത്.കുടുംബശ്രീ അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഷീജയുടെ ശബ്ദ സന്ദേശമെത്തിയത്. ഞായറാഴ്ച വൈകിട്ട് നെടുമങ്ങാട് നടക്കുന്ന പരിപാടിയിലാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കുന്നത്. പരിപാടി നടക്കുന്നത് മന്ത്രി ജി ആര്‍ അനിലിന്റെ മണ്ഡലത്തിലാണ്.

‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആര്‍.അനില്‍ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്.

നമ്മുടെ വാര്‍ഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്‌ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തില്‍ എത്തിച്ചേരുക. വരാത്തവരില്‍നിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’, എന്നതായിരുന്നു ശബ്ദ സന്ദേശം.

Latest Stories

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍