Friday, 11 September 2026
‘Honest storytelling is a powerful means of change
07:08:37 PM IST
World

നേപ്പാൾ ദുരന്തം: മരണസംഖ്യ 688 ആയി; 108 ഇന്ത്യക്കാരെ രക്ഷിച്ചു, ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല

ന്യൂസ് ഡെസ്ക് 30 August 2026, 8:18 am
SHARE

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു. കാണാതായ ഇന്ത്യക്കാരിൽ 108 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിയ 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നതായും ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രക്ഷാദൗത്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെത്തും. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടുന്ന മെഡിക്കൽ സംഘവും നേപ്പാളിലെത്തി. ഒരു ബെയ്ലി പാലം നിർമിക്കുന്നതിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിലെത്തിച്ചിട്ടുണ്ട്. ഏഴ് പാലങ്ങൾക്കുള്ള ഉപകരണങ്ങൾ കൂടി ഉടൻ അയക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും.

നേപ്പാൾ ആവശ്യപ്പെടുന്ന എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. അതേസമയം, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് ഇതുവരെ പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഇവർക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →