Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:54 PM IST
Kerala

നെഹ്റു ട്രോഫി വള്ളംകളി: സമ്മാനത്തുക ഒറ്റയടിക്ക് 20 ലക്ഷം രൂപ കൂട്ടി സർക്കാർ; ഒന്നാം സമ്മാനം നേടുന്ന ചുണ്ടന് ഇനി കാൽ കോടി

SHARE

നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക കുത്തനെ ഉയർത്തി സർക്കാർ. സമ്മാനം നേടുന്ന ചുണ്ടന് സമ്മാന തുക 25 ലക്ഷമായാണ് ഉയർത്തിയത്. രണ്ടാം സമ്മാനം നേടുന്നവർക്ക് 20 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവർക്ക് 15 ലക്ഷം രൂപയായും സമ്മാനത്തുക ഉയർത്തി.

വള്ളംകളിക്കുള്ള സർക്കാർ ഗ്രാൻഡ് 2 കോടി രൂപയായും ഉയർത്തി. 5 ലക്ഷം രൂപയായിരുന്നു നിലവിൽ നെഹ്‌റു ട്രോഫിയിലെ ഉയർന്ന സമ്മാനത്തുക.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജലമേളയാണ് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഓർമ്മയ്ക്കായി, 1952-ൽ ആരംഭിച്ച ഈ മത്സരം എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →