വീണ്ടും നഖ്വി വരും, സൂര്യകുമാറിനെ പോലെ ഹര്‍മനും ഏഷ്യ കപ്പ് വാങ്ങാതെ കളംവിടുമോ?; പഴയ കപ്പ് ഇന്നും നഖ്വിയുടെ ദുബായി ഓഫീസില്‍
ഏഷ്യാ കപ്പ് ഫേവറേറ്റുകളായ ഇന്ത്യ വനിത ടീമിന് മുന്നില്‍ നഖ്വി പ്രതിസന്ധി. സെമി ഫൈനലിലേക്ക് മുന്നേറിയ ടീമിന് ഏഷ്യ കപ്പില്‍ വലിയ സാധ്യത കല്പ്പിക്കപ്പെടുമ്പോള് പഴയ ട്രോഫി വിവാദം വീണ്ടും തലപൊക്കുകയാണ്. 2025ലെ പുരുഷ ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യന്‍ ടീമിന് വെറും കൈയ്യോടെ മടങ്ങേണ്ടി വന്നിരുന്നു. അന്ന് ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചതോടെ നഖ്വി ട്രോഫിയുമായി സ്റ്റേഡിയം വിടുകയായിരുന്നു. ഇക്കുറി ഏഷ്യ കപ്പ് വനിത ഫൈനലിലും മുഖ്യാതിഥിയാണ് നഖ്വി.
ഞായറാഴ്ച നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 2025-ലെ പുരുഷ ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യന്‍ ടീമിന് ട്രോഫിയില്ലാതെ വെറും കൈയോടെ മടങ്ങേണ്ടി വന്നു. പാകിസ്ഥാനില്‍ മന്ത്രിസഭയില്‍ കൂടി അംഗമായ നഖ് വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചതോടെ നഖ്വി ട്രോഫിയുമായി സ്റ്റേഡിയം വിടുകയായിരുന്നു.
വലിയ വിവാദമായി ക്രിക്കറ്റ് ലോകത്ത് സംഭവം. അന്ന് ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യന്‍ ടീമിന് ട്രോഫി നല്‍കാനായി മൊഹ്സിന്‍ നഖ്വി അരമണിക്കൂറോളം വേദിയില്‍ കാത്തുനിന്നിരുന്നു. എന്നാല്‍ സൂര്യകുമാറും സഹതാരങ്ങളും അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചു. മറ്റൊരു എസിസി ഉദ്യോഗസ്ഥനില്‍ നിന്ന് ട്രോഫി സ്വീകരിക്കാനായിരുന്നു ഇന്ത്യന്‍ ടീം ആഗ്രഹിച്ചത്. സംഭവത്തില്‍ പ്രകോപിതനായ നഖ്വി ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയും ട്രോഫിയുമായി തന്റെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയും ചെയ്തു.
അന്നുമുതല്‍ ട്രോഫി ദുബായിലെ എസിസി ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന് ഇത് ഇതുവരെ സമ്മാനിച്ചിട്ടില്ല. നഖ്വിയുമായും എസിസിയിലെ മറ്റ് അധികാരികളുമായും ബിസിസിഐ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അപ്പോഴാണ് സെപ്റ്റംബര്‍ 13-ന് ദുബായിയില്‍ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ പിസിബി ചെയര്മാന് പങ്കെടുക്കുമെന്നും സമാപന ചടങ്ങിലെ മുഖ്യാതിഥി അദ്ദേഹമായിരിക്കുമെന്നും റിപ്പോര്‍ട്ട് വരുന്നത്.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളാണ്. ഇതിനോടകം സെമിഫൈനലിലെത്തിയ ടീം കളിച്ച എതിരാളികളെയൊന്നും ഏഷ്യ കപ്പില്‍ ടീം ടോട്ടല്‍ 100ലെത്താന്‍ അവസരം നല്‍കിയിട്ടില്ല. വമ്പന്‍ ജയം നേടി പാകിസ്ഥാനേയും തോല്‍പ്പിച്ച് മുന്നേറുന്ന ഇന്ത്യന്‍ ടീം കിരീടം ചൂടാനുള്ള സാധ്യതയേറെയാണ്. അങ്ങനെയാെണങ്കില്‍ നഖ്വിയില് നിന്ന് ഹര്‍മന്‍പ്രീതോ ടീം അംഗങ്ങളോ ട്രോഫി സ്വീകരിക്കാന്‍ സന്നദ്ധരാവാതിരുന്നാല് 2025ലെ ഏഷ്യ കപ്പ് പോലെ ട്രോഫി എവിടെയാകുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന