നടന്‍മാര്‍ക്ക് ഒപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിന് വഴക്ക്, ചിത്ര നേരിട്ടത് കടുത്ത പീഡനങ്ങള്‍; ഫോണ്‍ സംഭാഷണം പുറത്ത്

നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം. ചിത്രയുടെ മരണത്തിന് പിന്നാലെ കേസില്‍ അറസ്റ്റിലായ നടിയുടെ ഭര്‍ത്താവ് ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ഡിസംബര്‍ 9ന് നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലിലാണ് ചിത്ര ആത്മഹത്യ ചെയ്തത്.

സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ ചോദ്യം ചെയ്‌തെന്നും ശുചിമുറിയില്‍ കയറി വാതില്‍ അടക്കുകയും കടുംകൈ ചെയ്യുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ചിത്രയെ ഹേംനാഥ് ശാരീരികമായി ഉപദ്രവിക്കുന്നതിന് താന്‍ സാക്ഷിയാണെന്ന് പറഞ്ഞ് നടിയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തെത്തിയിരുന്നു.

ഹേംനാഥിന് ഒപ്പമുള്ള ജീവിതത്തില്‍ ചിത്ര സംതൃപ്ത ആയിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു. സീരിയല്‍ സെറ്റില്‍ മദ്യപിച്ചെത്തി ഹേംനാഥ് വഴക്കിട്ടിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ ചിത്രയുടെ അമ്മ നിര്‍ബന്ധിച്ചിരുന്നു.

എന്നാല്‍ വിവാഹനിശ്ചയത്തിന് ശേഷം വീട്ടുകാരെ അറിയിക്കാതെ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദ്ദത്തിലാക്കി. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് സീരിയലിലെ നടന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെയും ഹേംനാഥ് എതിര്‍ത്തിരുന്നു.

ചിത്രയുടെ ഫോണില്‍ നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുത്തതിന് ശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബര്‍ 15ന് ആണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Latest Stories

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്