സ്നേഹവും ആരാധനയും നല്ലതാണ് എന്നാല്‍ ഇത് അല്‍പം കടന്നുപോയി; ചര്‍ച്ചയായി സായ് കിരണിന്റെ പോസ്റ്റ്

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സായ് കിരണ്‍ റാം. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആരാധികയില്‍ നിന്നും നേരിട്ട മോശം അനുഭവമാണ് പോസ്റ്റിന് പിന്നില്‍ എന്നാണ് സായ് കിരണ്‍ പറയുന്നത്. വേദനയെ തുടര്‍ന്ന് കവിളില്‍ ഹോട്ട്ബാഗ് വെച്ച ചിത്രങ്ങളാണിത്.

“”സ്നേഹവും ആരാധനയും നല്ലതാണ്. പക്ഷേ അധികം ആകരുത്. ഇത് അല്‍പം കടന്നുപോയി. അടുത്തവട്ടം മുതല്‍ ഫാന്‍സിനെ കാണാന്‍ പോകുമ്പോള്‍ എന്റെ ടൈസണിനെ ഞാന്‍ ഒപ്പം കൂട്ടും”” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് സായ് കിരണ്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/SaiKiranOfficial/posts/2947045978743932

പരിചയപ്പെടാന്‍ വന്ന ആരാധിക ദൃഢമായി കെട്ടിപ്പിടിക്കുകയും കവിളുകളില്‍ ശക്തമായി പിച്ചുകയും സോറി എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി മറയുകയും ചെയ്തു. രാത്രി മുഴുവനും വേദന കാരണം വാട്ടര്‍ ബാഗ് വെയ്ക്കുകയായിരുന്നു എന്നാണ് സായ് ഒരു മാധ്യമത്തോട് പറയുന്നത്.

ഇത് മൂന്നാം തവണയാണ് ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്. ഇനി മുതല്‍ ആളുകളെ ദൂരെ നിര്‍ത്തി സംസാരിക്കാന്‍ പഠിക്കണം എന്നും താരം പറഞ്ഞു. തെലുങ്ക് നടനായ സായ് വാനമ്പാടി സീരിയലിലെ മോഹന്‍കുമാര്‍ എന്ന കഥാപാത്രമായാണ് വേഷമിട്ടത്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍