അത് പഴയത്, ഇത് പുതിയത് ! മലയാള സിനിമയിൽ ഒരേ പേരിൽ വീണ്ടുമെത്തിയ സിനിമകൾ...

ഒരു സിനിമയുടെ പേരിൽ എന്തിരിക്കുന്നു എന്ന് തോന്നാമെങ്കിലും ഏത് ഭാഷയിലായാലും സിനിമയുടെ പേരുകൾ എന്നും പലപ്പോഴും ആളുകൾ ഓർത്തിരിക്കുന്നവയാണ്. സിനിമയുടെ ഉള്ളടക്കം അടങ്ങിട്ടുള്ള പേരുകളും ഒരു ബന്ധവുമില്ലാതെ പേരുകളും നമ്മൾ കണ്ടിട്ടുണ്ട്. കഥയുമായോ കഥാപത്രമായോ ബന്ധമുണ്ടാകാറുള്ള പേരുകളും സിനിമകൾക്ക് നൽകാറുണ്ട്. സൂപ്പർതാരങ്ങളുടെ സിനിമകളുടെ പേരുകൾ എന്നും സിനിമാപ്രേമികൾക്ക് മനഃപാഠമാണ് എന്ന് എടുത്തു പറയേണ്ട കാര്യമില്ല. അതേസമയം, പേരുകൊണ്ട് ശ്രദ്ദേയമായ ചില സിനിമകളും ഉണ്ടായിട്ടുണ്ട്. ഇതിൽനിന്ന് ഒരുപിടി വ്യത്യസ്തമാണ് സിനിമാപേരുകൾ വീണ്ടും ആവർത്തിച്ചുവരുന്നത്. മറ്റ് ഭാഷകളിൽ ഇത്തരത്തിലുള്ള പ്രവണത കൂടുതലാണെങ്കിലും മലയാളത്തിൽ പൊതുവെ കുറവാണ്. എന്നാലും മലയാളത്തിൽ ആവർത്തിച്ചു വന്ന ഒരേ പേരുകളിലുള്ള സിനിമകളുണ്ട്.

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടിയ മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയാണ് ന്യൂസ് പേപ്പർ ബോയ്. 1955ൽ റിലീസ് ചെയ്ത ചിത്രം പി രാമദാസ് ആണ് സംവിധാനം ചെയ്തത്. തൃശ്ശൂരിലെ ഒരുകൂട്ടം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നൊരുക്കിയ സിനിമയ്ക്ക്, വിദ്യാർത്ഥികൾ ഒരുക്കിയ ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ സിനിമ എന്ന പ്രത്യേകതയും ലഭിച്ചിരുന്നു. 1997ൽ മുകേഷ് നായകനായെത്തിയ ചിത്രത്തിന്റെ പേരും ന്യൂസ് പേപ്പർ ബോയ് എന്നായിരുന്നു. നിസാർ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷ്, ജഗതി ശ്രീകുമാർ, കലാഭവൻ മണി എന്നിവർ അഭിനയിച്ചിരുന്നു.

1965ൽ പ്രേം നസീർ, മധു,ഷീല ,കെ.വി ശാന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു മായാവി. ജി. കെ രാമു ആണ് ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ഇതേ പേരിൽ 2007ലാണ് മമ്മൂട്ടി നായകനെത്തിയ ചിത്രം പുറത്തിറങ്ങിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷൻ കോമഡി ചിത്രമായാണ് പുറത്തിറങ്ങിയത്.

1977ൽ പ്രേം നസീർ, ജയഭാരതി പ്രധാന വേഷങ്ങളിലെത്തിയ ഒരു ഹിറ്റ് സിനിമയായിരുന്നു തുറുപ്പുഗുലാൻ. ജെ ശശികുമാർ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇതേ പേരിൽ 2006ൽ മലയാളത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം സൂപ്പർ ഹിറ്റായിരുന്നു. തുറുപ്പുഗുലാൻ സംവിധാനം ചെയ്തത് ജോണി ആന്റണി ആയിരുന്നു. കോമഡി എന്റെർറ്റൈനറായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

1968ൽ പുറത്തിറങ്ങിയ എം.ടി വാസുദേവൻ നായർ രചനയും എ വിൻസെന്റ് സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു അസുരവിത്ത്. പ്രേം നസീർ, ശാരദ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തിയിരുന്നത്. 2012ൽ ഇതേപേരിൽ ആസിഫ് അലിയെ നായകനാക്കി എകെ സാജൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം മലയാളത്തിൽ വലിയ ഹിറ്റായില്ല. സംവൃത സുനിൽ, സിദ്ദിഖ്, ബിജു മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1962ലാണ് ഭാര്യ എന്ന പേരിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ഭാര്യ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ സത്യൻ, രാഗിണി തുടങ്ങിയവരാണ് അഭിനയിച്ചത്. പിന്നീട് 1994ലാണ് ഇതേ പേരിൽത്തന്നെ വി.ആർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ഇറങ്ങുന്നത്. ജഗദീഷ്, ഊർവശി തുടങ്ങിയവരായിരുന്നു ഈ സിനിമയിൽ അഭിനയിച്ചത്.

1959ൽ ജെ ഡി തോട്ടാൻ ആണ് ചതുരംഗം എന്ന ചിത്രം ആദ്യമായി പുറത്തിറക്കിയത്. സത്യൻ, പ്രേം നസീർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ 2002 ൽ മോഹൻലാൽ നായകനായെത്തിയ ചതുരംഗം ആണ് ഈ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക. കെ മധു ഒരുക്കിയ ചിത്രത്തിൽ നഗ്മ ആണ് നായികയായി എത്തിയത്.

1966ൽ ഉദയാ പ്രൊഡക്ഷനുവേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു കുഞ്ചാക്കോ തന്നെ നിർമിച്ച മലയാള സിനിമയാണ് അനാർക്കലി. എന്നാൽ മലയാളികൾക്ക് പൃഥ്വിരാജ് നായകനായി 2015ൽ പുറത്തിറങ്ങിയ ചിത്രമായിരിക്കും ഓർമ വരിക. മലയാളത്തിൽ ഹിറ്റായ റൊമാന്റിക് ചിത്രം സച്ചി ആണ് സംവിധാനം ചെയ്തത്.

Latest Stories

പ്രഭാസിന്റെ പേരിൽ കബളിക്കപ്പെട്ടു, വ്യക്കസംബന്ധമായ അസുഖത്തോട് പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങി നടൻ

'കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു, തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം'; പ്രതിഷേധം

'രജിസ്ട്രാർ ആദ്യം പുറത്തുപോകട്ടെ'; വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിസി മോഹനൻ കുന്നുമ്മൽ, മന്ത്രി ആർ ബിന്ദുവിന്റെ നിർദേശം തള്ളി

'ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് താൻ, സംഘർഷത്തിൽ 5 വിമാനങ്ങൾ വെടിവെച്ചിട്ടു'; വീണ്ടും അവകാശവാദവുമായി ട്രംപ്

'ആരും കൊതിച്ചുപോകും', സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ കയ്യടി നേടി ജോർജ് സാറിന്റെ പരസ്യം

'വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ട്, സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല'; എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ് എന്ന് മന്ത്രി ആർ ബിന്ദു

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാർക്ക് ക്ഷണം; ഗവർണർ രാജേന്ദ്ര ആർലേക്കറും പങ്കെടുക്കും

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍