കുടുംബ ബന്ധങ്ങളുടെ ഇഴകീറുന്ന പത്മ

പ്രജീഷ് രാജ് ശേഖര്‍

മാറിയ കാലത്തെ വിവാഹബന്ധങ്ങള്‍ക്കിടയിലെ ഇണക്കത്തെയും പിണക്കത്തെയും രസകരമായി ചരടില്‍ കോര്‍ത്തെടുത്ത കുഞ്ഞു കുടുംബ ചിത്രം. സമകാലിക സിനിമകളില്‍ കണ്ടു വരുന്ന ബഹളങ്ങളില്ലാതെ മികച്ച ഒരുപിടി ഗാനങ്ങളോടെയാണ് പത്മ പ്രേക്ഷകന്റെ മനസിനെ പിടിച്ചുലയ്ക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ഇടപെടലുകള്‍ ബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകളും, പിടച്ചിലുകളും കരുതലോടെ പറയുന്നു അനൂപ് മേനോന്റെ പത്മ.

ആദ്യ പ്രണയത്തിലെ പരാജയത്തില്‍ ലഹരിയിലേക്ക് വഴിതെറ്റിപ്പോകുന്ന നായകനെ പ്രശസ്തനായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ രവിശങ്കറാക്കിയെടുക്കുന്ന തനി നാട്ടിന്‍പുറത്തുകാരിയായ ചീരോത്ത് വട്ടോളി പത്മ. തനി കോഴിക്കോടന്‍ ഗ്രാമ്യഭാഷയില്‍ നഗരകേന്ദ്രീകൃത സമൂഹത്തിലെത്തുന്ന വീട്ടമ്മയായി സുരഭിലക്ഷ്മി, കഥാപാത്രം കടന്നുപോവുന്ന മാനസികസംഘര്‍ഷങ്ങളെ കൃത്യമായി തന്നെ രേഖപ്പെടുത്തിയ കരിയറിലെ മികച്ച കഥാപാത്രമാണ് പത്മ. ഒരു പക്ഷെ മുഖ്യധാരാ നായികാ പദവിയിലേക്കുള്ള എന്‍ട്രിയും. അനൂപ് മേനോന്‍ നിര്‍മ്മാതാവ്, സംവിധായകന്‍, രചയിതാവ്, അഭിനേതാവ് എന്നീ നിലകളില്‍ വിജയശ്രീലാളിതനാണ്.

ഗ്രാമീണതയില്‍ നിന്നും നാഗരിക ജീവിതത്തിലേക്ക് കടക്കുന്ന ദാമ്പത്യത്തിനിടെ പങ്കാളിയുടെ തിരക്കും നായികാ കഥാപാത്രത്തിന്റെ ഒറ്റപ്പെടലിലും കുടുംബത്തിലെ താളംതെറ്റലുകള്‍ പ്രേക്ഷകനെ ചിന്തിപ്പിക്കുന്നതാണ്. ഗ്രാമത്തില്‍ നിന്നെത്തി മെട്രോ നഗരത്തിലെ ആഡംബരതയോട് കിടപിടിക്കുന്ന വീട് വെച്ച്, ഭാര്യയെ പൊങ്ങച്ചക്കാരിയാക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമവും, നാട്ടു ഭാഷയില്‍ നിന്നും മാറാനുള്ള ട്യൂഷനും, മകന്റെ ബോര്‍ഡിംഗും ഒക്കെയായി നായകന്‍ രവിശങ്കര്‍ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്.

ആഡംബര പ്രീയരും, നാഗരിക സ്ത്രീകളുമായ അയല്‍ക്കാരോട് ഒട്ടും അടുക്കാന്‍ സാധിക്കാത്ത വിധം പത്മ അസ്വസ്തയാണ്. ഏക മകനെ ബോര്‍ഡിംഗ് സ്‌കൂളിലയക്കുന്നതോടെ കൂടുതല്‍ ഏകാന്തതയിലേക്ക് അവള്‍ നടന്നകലുന്നു. വിവാഹേതര ബന്ധങ്ങളിലെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാമെന്ന് ആത്മവിശ്വാസം നല്‍കുന്ന ഡോ രവി ശങ്കറാകട്ടെ ഭാര്യയുടെ അകല്‍ച്ച അറിയാതെ പോകുകയും, തിരിച്ചറിഞ്ഞപ്പോള്‍ അടിപതറുയും ചെയ്യുന്നു. വൈവാഹികേതര ബന്ധങ്ങളും, ദാമ്പത്യത്തിലെ പങ്കാളിയുടെ ഒറ്റപ്പെടലുകള്‍, നിരാശകള്‍, ലൈംഗികത തുടങ്ങിയ വശങ്ങളെയെല്ലാം ചിത്രം പരാമര്‍ശിക്കുന്നു.

ഗ്രാമീണ ശൈലികളുടെയും വാക്സൗന്ദര്യത്തെയും അടയാളപ്പെടുത്തുന്നതിനൊപ്പം മഹാദേവന്‍ തമ്പിയുടെ ഫ്രെയിമുകള്‍ മനോഹരമായി കഥപറയുന്നു. മികച്ച കളര്‍ടോണാണ് എടുത്തു പറയേണ്ടത്. ഇന്റീരിയറിന് പ്രാധാന്യം നല്‍കുന്ന ഫ്രെയിമുകളും മികവുറ്റതാണ്. സിയാന്‍ ശ്രീകാന്തിന്റെ എഡിറ്റിങ്ങും ചിത്രത്തെ സുന്ദരമാക്കി. ആദ്യ പകുതിയിലെവിടെയോ അല്‍പ്പം ട്രാക്ക് മാറിയോടുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിലും ആകെ ചിത്രത്തില്‍ അത് രസക്കേടായി തോന്നില്ല.

ശങ്കര്‍ രാമകൃഷ്ണന്‍, മാല പാര്‍വതി, ശ്രുതി രജനീകാന്ത്, മെറീന മൈക്കിള്‍, ദിനേഷ് പ്രഭാകര്‍, അംബി നീനാസാം എന്നിവര്‍ക്കൊപ്പം ശബ്ദ സാന്നിധ്യമായി ജയസൂര്യയും ചിത്രത്തിന്റെ ഭാഗമാകുന്നു. അനൂപ് മേനോനും, ഡോക്ടര്‍ സുകേഷും എഴുതിയ വരികള്‍ നിനോയ് വര്‍ഗീസിന്റെ ഈണത്തില്‍ അടുത്തകാലത്ത് മലയാളത്തിലെ മികച്ച ഗാനങ്ങള്‍ക്കും പിറവി നല്‍കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച പുതുമുഖ ഗായകന്‍ രാജ്കുമാര്‍ രാധാകൃഷ്ണന്‍ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിജയ് യേശുദാസും ഹരി ശങ്കറും സിതാര കൃഷ്ണകുമാറുമാണ് മറ്റു ഗായകര്‍.

ദാമ്പത്യത്തില്‍ സ്നേഹവും കരുതലും ഏത്രമേല്‍ പ്രധാനമെന്ന് ഓര്‍മ്മിക്കുന്ന പത്മ പക്ഷെ എല്ലാത്തരക്കാരെയും പിടിച്ചിരുത്തില്ല. വിവാഹ ജീവിതത്തിലെ അനുഭവസ്ഥര്‍ക്ക് ഒരു പക്ഷെ ചിത്രം കൂടുതല്‍ ഹൃദ്യമായേക്കാം. കാലമെത്ര മാറിയാലും ഭാര്യാഭര്‍തൃബന്ധത്തിന് അതിന്റേതായ പരിശുദ്ധിയുണ്ടെന്നും ആഴമേറിയ സ്ത്രീപുരുഷ ബന്ധത്തിനൊരു സുഖവും ഭംഗിയുമുണ്ടെന്നും പത്മ അടയാളപ്പെടുത്തുന്നു.

Latest Stories

'ഇന്ത്യയെ തോൽപ്പിക്കുന്നതൊക്കെ സിംപിൾ അല്ലെ'; പാക് ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഷാഹിദ് അഫ്രീദി

സൽമാന് അത്രയ്ക്കും ആഗ്രഹമാണെങ്കിൽ അഭിഷേകിനെ ഇറക്കിയേക്കാം: സൂര്യകുമാർ യാദവ്

'അഭിഷേക് കളിക്കണം, മികച്ചവർക്കെതിരെ കളിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം': സൽമാൻ അലി ആഗ

'കൊല്ലത്ത് സിപിഎം കോര്‍പറേഷന്‍ ഭരിക്കുന്ന കാലത്ത് കുതിരയെ മാരുതി കാറില്‍ കൊണ്ടുവന്നെന്ന് കണക്കെഴുതിയതു പോലെയാണ് അയ്യപ്പ സംഗമത്തിലും തട്ടിപ്പ് നടത്തിയത്'; പ്രത്യേകമായി കണക്കെഴുതി സൂക്ഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞയിടത്താണ് കോടികളുടെ കൊള്ള നടന്നതെന്ന് വി ഡി സതീശന്‍

സിനിമയിൽ നിന്നുള്ള അയാൾ വിവാഹനിശ്ചയം കഴിഞ്ഞത് മറച്ചുവച്ചാണ് എന്നെ ഡേറ്റിന് ക്ഷണിച്ചത്; റിലേഷൻഷിപ്പുകളിലോ ഡേറ്റിങ്ങിലോ പരിചയമില്ലായിരുന്നു : മംമ്‌ത മോഹൻദാസ്

'പിന്നിൽ നിന്ന് ഫോട്ടോ എടുക്കരുത്'; ഫോട്ടോയെടുക്കാൻ തിരിയാൻ ആവശ്യപ്പെട്ട് പാപ്പരാസി; രൂക്ഷമായി പ്രതികരിച്ച് നടി അയേഷ ഖാൻ

എസ് ശ്രീജിത്തിന്റെ ചട്ടലംഘനത്തെ കുറിച്ച് വാര്‍ത്ത നല്‍കി, സൗത്ത് ലൈവിന് എതിരെ സൈബര്‍ പൊലീസിന്റെ ഭീഷണി; എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക് സൗത്ത് ലൈവ് പരാതി നല്‍കി

ജ്യോതികയെ വിവാഹം ചെയ്യാൻ സാധിച്ചില്ലെങ്കിൽ അവിവാഹിതനായി തുടരുമെന്ന് അവൻ തറപ്പിച്ചു പറഞ്ഞു; ഞാൻ സമ്മതം മൂളാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു : ശിവകുമാർ

'റോഷി പറഞ്ഞത് തനിക്കും സുഖിച്ചു, സന്തോഷമുണ്ടാക്കി'; അത് അച്ചടക്ക ലംഘനമല്ല സഹോദരതുല്യ ബന്ധമെന്ന് ജോസ് കെ മാണി; പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ല

'മുന്നില്‍ കിണര്‍ പിന്നില്‍ കുഴി' സാഹചര്യത്തിലേക്ക് നമ്മേ തള്ളിയിടുന്നതാണ് ഇന്ത്യ- യുഎസ് വ്യാപാര കരാര്‍; നരേന്ദ്ര 'സറണ്ടര്‍' മോദിയും മന്ത്രിമാരും ജനങ്ങളെ കെണിയിലകപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി