വില്ലന്‍ : വില്ലനോ നായകനോ?

കുറ്റ്വാന്വേഷണ ത്രില്ലറുകള്‍ പലവിധങ്ങളില്‍ ആസ്വാദകരെ കീഴ്‌പ്പെടുത്താറുണ്ട്. ഘാതകനിലേയ്ക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചെന്നെത്തുന്ന സമര്‍ത്ഥനായ അന്വേഷകന്‍. അയാളുടെ ലക്ഷ്യത്തെ വഴിതെറ്റിച്ചുവിടുകയോ അയാളെ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന സൈക്കോപാത്ത് ആയ അല്ലെങ്കില്‍ നോര്‍മല്‍ വില്ലന്‍. ഇവര്‍ക്കിടയിലെ ക്യാറ്റ് ആന്‍ഡ് മോസ് ഗെയിം ഇടമുറിയാതെ പ്രേക്ഷകനിലേക്കെത്തുമ്പോഴാണ് ഒരു പൂര്‍ണ്ണതയുള്ള കുറ്റാന്വേഷണ ത്രില്ലര്‍ പിറവിയെടുക്കുന്നത്. “ഹെര്‍കൂള്‍ പൊയ്‌റോട്ട്” എന്ന പ്രശസ്ത ബെല്‍ജിയന്‍ കുറ്റാന്വേഷകനിലൂടെ വായനക്കാരില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ അഗതാ ക്രിസ്റ്റിയുടെ എ.ബി.സി മര്‍ഡേഴ്‌സില്‍, ഘാതകന്‍ തന്നിലേക്ക് എത്തപ്പെടുവാനുള്ള വഴികളെല്ലാം ദിശതെറ്റിച്ചു വിടുന്നതിനായി നാലു കൊലപാതകങ്ങള്‍ നടത്തുന്നത് മലയാളത്തില്‍ സിനിമാഖ്യാനം നടത്തിയപ്പോള്‍ “ഗ്രാന്‍ഡ് മാസ്റ്റര്‍” എന്നപേരില്‍ മലയാളത്തിലെ ഒരു ശ്രദ്ധേയമായ റിവഞ്ച് ത്രില്ലര്‍ രൂപം കൊണ്ടു. 1999-ല്‍ ഇറങ്ങിയ ജലമര്‍മ്മരം മുതല്‍ എഴുതി തുടങ്ങിയ ബി. ഉണ്ണികൃഷ്ണന്‍ ടൈഗറില്‍ വരെ എഴുത്തുകാരനായി ശോഭിച്ചു. സ്മാര്‍ട്ട് സിറ്റിയുടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബി. ഉണ്ണികൃഷ്ണന്‍ സ്മാര്‍ട് സിറ്റി, ഐ ജി, പ്രമാണി, ത്രില്ലര്‍, മാടമ്പി, ഐ ലൗ മീ, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും ഗ്രാന്‍ഡ് മാസ്റ്റര്‍, മാടമ്പി എന്നീ ചിത്രങ്ങള്‍ മാത്രമാണ് ബി.ഉണ്ണികൃഷ്ണനിലെ സംവിധായകനെ അടയാളപ്പെടുത്തുന്നത്.

തന്റെ സിനിമകളെ ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യുവാനറിയാവുന്ന സംവിധായകരിലൊരാളാണ് ബി. ഉണ്ണികൃഷ്ണന്‍. “നരസിംഹ”ത്തിനുശേഷം നായകന്റെ ഡയലോഗുകള്‍ കേട്ട് പ്രേക്ഷകര്‍ ഇളകിമറിയുന്ന ഒരു ചിത്രമായിരിക്കും “മാടമ്പി” എന്ന് അദ്ദേഹം ചിത്രമിറങ്ങുന്നതിനു മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മിസ്റ്റര്‍ ഫ്രോഡിനേക്കുറിച്ചും അതുപോലെ വില്ലനേക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. “ഇതൊരു സാധാരണ മാസ് മസാല ചിത്രമല്ല.. ഫാന്‍സുകാര്‍ക്ക് കയ്യടിക്കാന്‍ വേണ്ടി മാത്രം ഒരുക്കിയ ചിത്രമല്ല വില്ലന്‍. ചിത്രത്തില്‍ ക്ലാസിലും മാസിലും ഉപരി മറ്റ് പലതുമുണ്ട്…! മുന്‍വിധികളുടെ കെട്ടുമാറാപ്പ് അഴിച്ചു വച്ച് തുറന്ന മനസ്സോടു കൂടി നിങ്ങള്‍ ചിത്രം കാണേണ്ടതാണ്” -എന്ന് അദ്ദേഹം പറഞ്ഞിരുന്നു. “സാള്‍ട്ട് ആന്റ് പെപ്പര്‍” ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന “വില്ലന്‍” പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ പ്രതീക്ഷ ഇരട്ടിയായി. റിലീസിംഗ് സമയമായപ്പോഴേക്കും ചിത്രത്തിനുണ്ടായ ഹൈപ്പ് ഭീമമായിരുന്നു. എണ്ണമറ്റ ഫാന്‍ ഷോകളിലൂടെയും സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങളിലൂടെയും വില്ലന്‍ റിലീസ് ദിവസം ഒരുത്സവാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു