കാര്‍ബണ്‍ ഫസ്റ്റ്‌ലുക്കിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി ആരാധകര്‍; ഫഹദ് ഫാസില്‍ ചിത്രത്തിന് പ്രതീക്ഷയേറി

ഫഹദ് ഫാസിലിനെ നായകമാക്കി വേണു സംവിധാനം ചെയ്യുന്ന “കാര്‍ബണ്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വേണു ചെയുന്ന മലയാള സിനിമയാണ് കാര്‍ബണ്‍. ഫസ്റ്റ് ലുക്കിന്‍റെ വ്യത്യസ്തതയ്ക്ക് നൂറില്‍ നൂറു മാര്‍ക്കാണ് ആരാധകര്‍ നല്‍കുന്നത്. കൂടെ ചിത്രവും വ്യത്യസ്തമായിരിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

ഒരു ഗ്രാമീണ യുവാവായി ഫഹദ് എത്തുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസാണ് നായിക. ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും കാര്‍ബണ്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

സിബി തോട്ടുപുറം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, നെടുമുടിവേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  ദേശീയ പുരസ്‌കാര ജേതാവായ വിശാല്‍  ഭരദ്വാജാണ് ചിത്രത്തിന്‍റെ സംഗീതം.  19 വര്‍ഷത്തിന് ശേഷമാണ് വിശാല്‍ മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്.

Latest Stories

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും