പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേര്‍പിരിയുന്നു, സോഷ്യല്‍ മീഡിയയില്‍ നിന്ന് നിക്കിന്റെ പേര് ഒഴിവാക്കി നടി

സാമന്ത- നാഗ ചൈതന്യ വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹ മോചനവാര്‍ത്ത കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജോനസും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നതായിട്ടുള്ള സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നിക്കിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. നടിയുടെ സോഷ്യല്‍ മീഡിയയിലെ പേര് മാറ്റം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബോളിവുഡിലും ഹോളിവുഡിലും ഒരു പോലെ ചര്‍ച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക് ജോനാസിന്റേയും. നടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്. ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചര്‍ച്ചയായിരുന്നു.

താരങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 2017 ല്‍ ആയിരുന്നു പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നത്. സൗഹൃദത്തില്‍ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ ബന്ധം പുറത്ത് വന്നപ്പോള്‍ തന്നെ വിവാദങ്ങള്‍ തലപൊക്കുകയായിരുന്നു.

2018 ഡിസംബര്‍ 1,2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം. ജോധ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ആചാര വിധി പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതാവുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്.

Latest Stories

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്