'ഇവിടെ കിടന്ന് മോങ്ങേണ്ട, ആരും കേള്‍ക്കില്ല.. അല്ലെങ്കില്‍ ഏഴ് ലക്ഷം മേശപ്പുറത്ത് വzയ്ക്കണം'; ഭീഷണിപ്പെടുത്തി അശ്ലീല സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് യുവതി

സീരിയലില്‍ നായിക ആക്കാമെന്ന് പറഞ്ഞ് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് മലപ്പുറംകാരിയായ യുവതി. പാവപ്പെട്ട കുടുംബത്തിലെ വീട്ടമ്മയാണ്. അഭിനയിക്കാനായി പോയപ്പോഴാണ് ചതി മനസിലായത്. അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാതെ താന്‍ കരഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി എന്നാണ് യുവതി പറയുന്നത്.

സ്വന്തമായി വീടൊന്നും ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് വളര്‍ന്നത്. ഭക്ഷണത്തിന് പോലും ഗതിയില്ലായിരുന്നു. എങ്കിലും നാല് മക്കളും ഭര്‍ത്താവുമൊത്ത് കുഴപ്പമില്ലാതെ ജീവിച്ചു പോകുകയായിരുന്നു. അതിനിടയിലാണ് സീരിയലില്‍ നായികയായി അവസരം തരാം എന്ന് പറഞ്ഞ് വിളിച്ചത്. അവിടെ എത്തിയപ്പോഴാണ് ചതി മനസിലാകുന്നത്.

അപ്പോഴേക്കും കരാറില്‍ ഒപ്പിട്ടിരുന്നു. അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാതെ താന്‍ സെറ്റില്‍ വച്ച് കരഞ്ഞു. ”നീ ഇവിടെ കിടന്ന് മോങ്ങേണ്ട, ആരും കേള്‍ക്കില്ല. അഥവാ ഇട്ടിട്ടു പോകുന്നുവെങ്കില്‍ ഏഴ് ലക്ഷം രൂപ മേശപ്പുറത്ത് വയ്ക്കണം” എന്നാണ് സംവിധായിക പറഞ്ഞത്.

ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ മുഴുവന്‍ അവരുടെ ആളുകളായിരുന്നു. കരാര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അവരുടെ വഴിയ്ക്ക് എല്ലാ കാര്യങ്ങളും കൊണ്ടുവന്നത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നു. അവര്‍ക്കെതിരെ പരാതികള്‍ പല പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഒരു ഗതിയുമില്ലാതെയാണ് താന്‍ പരസ്യമായി രംഗത്ത് വന്നത്. അവര്‍ക്ക് രാഷ്ട്രീയത്തിലും ഉന്നതങ്ങളിലും പിടിപാടുണ്ട്. അതുകൊണ്ടു തന്നെ പോലെ യാതൊരു നിവൃത്തിയുമില്ലാത്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഗൗരവകരമായി എടുക്കുന്നില്ല എന്നാണ് യുവതി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.

Latest Stories

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും