സംയുക്ത വർമ്മ സിനിമയിലേയ്ക്ക് തിരിച്ചു വരുമോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നൽകി നടൻ ബിജു മേനോൻ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്. സിനിമയിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് സംയുക്ത ഇപ്പോഴും സിനിമയ്ക്ക് വേണ്ടി കഥകൾ കേൾക്കുന്നുണ്ടന്നാണ് ബിജു മേനോൻ മറുപടി നൽകിയത്.
സത്യത്തിൽ ഇനി സിനിമകൾ ചെയ്യണമോ വേണ്ടയോ എന്നുള്ള ആലോചന ഞങ്ങൾക്കിടയിൽ നടന്നിട്ടില്ലെന്നും നടൻ പറഞ്ഞു. ഒരു പരസ്യം വന്നപ്പോൾ ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് സംയുക്ത അത് ചെയ്തത്. അന്നും ഇന്നും സിനിമ ചെയ്യില്ല എന്ന ചിന്തകൾ ഉണ്ടായിട്ടില്ല. പറ്റിയ വേഷങ്ങൾ വരാത്തത് കൊണ്ട് ചെയ്തില്ല എന്നു പറയുന്നതാണ് നല്ലത്.
സംയുക്ത ഇപ്പോഴും സിനിമയ്ക്ക് വേണ്ടി കഥകൾ കേൾക്കുന്നുണ്ട്. ഇനി സിനിമകൾ ചെയ്യണമോ വേണ്ടയോ എന്നുള്ള ഒരു ആലോചന ഞങ്ങൾക്കിടയിൽ വന്നിട്ടില്ല എന്ന് പറയുന്നതാകും സത്യം. സിനിമകൾ ചെയ്യും എന്ന ഉറപ്പും ഇല്ല, ചെയ്യില്ല എന്ന വാശിയുമില്ല.
രണ്ടുപേരും സിനിമയിലാകുമ്പോൾ മകൻ ദക്ഷിന് മിസ് ചെയ്യുന്ന കുറെ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കിയതു കൊണ്ടാണ് സംയുക്ത സിനിമയിൽ നിന്നും മാറി നിൽക്കുന്നതെന്നും ബിജു മേനോൻ പറഞ്ഞു.