'അഭിനയം നന്നായാല്‍ നടിയുടെ മിടുക്ക്, മോശമായാല്‍ കുറ്റം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനും'; 125 നായികമാര്‍ക്ക് ശബ്ദം നല്‍കിയ ശ്രീജ രവി പറയുന്നു

മലയാള സിനിമയില്‍ ഇപ്പോഴും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ശ്രീജ രവി. 125ല്‍ ഏറെ നായികമാര്‍മാര്‍ക്ക് ശബ്ദം നല്‍കിയ ആര്‍ട്ടിസ്റ്റ് ആണ് ശ്രീജ. ചെറിയ കുട്ടികള്‍ക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിംഗില്‍ ശ്രീജയുടെ തുടക്കം. പിന്നീട് നായികമാരിലേക്ക് പ്രമോഷന്‍ കിട്ടി.

ഇംഗ്ലീഷ്, ബംഗാളി പരസ്യങ്ങള്‍ അടക്കം ഏഴ് ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. അഞ്ച് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. അതില്‍ നാലെണ്ണം മലയാളത്തിലും ഒന്ന് തമിഴിലും ആയിരുന്നു. ഇപ്പോഴും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അംഗീകാരം കിട്ടുന്നില്ല.

അഭിനയം നന്നായാല്‍ നടിയുടെ മിടുക്കാണ്. അത് മോശമായാല്‍ കുറ്റം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനാവും. എന്നാല്‍ ഡബ്ബിംഗ് തന്റെ പാഷന്‍ ആണെന്നും ശ്രീജ പറയുന്നു. അനിയത്തിപ്രാവില്‍ ശാലിനിയ്ക്ക് ശബ്ദം നല്‍കിയതാണ് തന്റെ കരിയറില്‍ ബ്രേക്ക് ആയി മാറിയത്.

ശാലിനി നായിക ആകുന്നതിന് മുന്നേ ബേബി ശാലിനി ആയിരുന്ന കാലത്തും ശ്രീജ ശബ്ദം നല്‍കിയിട്ടുണ്ട്. രോഹിണി, സുനിത, രഞ്ജിനി, അഞ്ചു, മാതു, ചാര്‍മിള, മോനിഷ, മഞ്ജു വാര്യര്‍, റോമ, കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, ഭാവന, ദിവ്യ ഉണ്ണി, ജൂഹി ചൗള, കത്രീന കൈഫ്, നയന്‍താര എന്നിങ്ങനെ 125ലേറെ നായികമാര്‍ക്ക് ഇതിനകം ശബ്ദം നല്‍കിയിട്ടുണ്ട്.

തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട എന്നിങ്ങനെ പല ഭാഷകളിലും താന്‍ ശബ്ദം നല്‍കിയ നായികമാരുണ്ട്. മനസ്സിനക്കര എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയ്ക്ക് ശബ്ദം നല്‍കി തുടങ്ങിയത്. അഴകിയ രാവണനില്‍ കാവ്യയ്ക്കും ഡബ്ബ് ചെയ്തുവെന്നും ശ്രീജ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”