'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പെരുന്നാള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ക്രോവേന്മാരും സ്രാപ്പേന്‍മാരും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേര്‍ന്നാണ് പെരുന്നാളിന്റെ നിര്‍മ്മാണം. ടോവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരത, ആന്‍സണ്‍ പോള്‍ നായകനായ ദ ഗ്യാംബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന കാസ്റ്റിങ് കോളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആണ്‍/പെണ്‍ കുട്ടികള്‍ക്കും ഇരുപതിനും മുപ്പത്തി അഞ്ചിനും നാല്‍പതിനും എഴുപതിനുമിടയിലുള്ള സ്ത്രീ/പുരുഷന്മാര്‍ക്കും ചിത്രത്തില്‍ അഭിനയിക്കാനായുള്ള അവസരം ഒരുങ്ങുകയാണ്.

അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത രണ്ട് ഫോട്ടോയും മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള പെര്‍ഫോമന്‍സ് വീഡിയോയും നവംബര്‍ 11ന് മുന്നേ perunnalmovie@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയക്കണം. പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും