കൂറ്റന്‍ കട്ട്ഔട്ടുകളും ഫ്‌ളക്‌സുകളും ഒരുക്കുന്നതില്‍ നിന്നു ആരാധകരെ വിലക്കി കമല്‍ഹാസനും വിജയും സൂര്യയും; ആവശ്യം ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സാഹചര്യത്തില്‍

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പെയാണ് ചെന്നൈയില്‍ ശുഭശ്രീ എന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ഫ്‌ളക്‌സ് ദേഹത്ത് വീണു ലോറിക്ക് അടിയില്‍ പെട്ടു മരിക്കുന്നത്. ഇതേ തുടര്‍ന്നു തമിഴ് നാട്ടില്‍ ഫ്‌ളക്‌സുകളും കട്ട്ഔട്ടുകളും ഇങ്ങനെ വെയ്ക്കുന്നതിന് എതിരെ പ്രക്ഷോഭങ്ങള്‍ ഉണ്ടായി. ഈ അവസരത്തില്‍ തങ്ങളുടെ കട്ട്ഔട്ടുകള്‍ ഇങ്ങനെ വെയ്ക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരങ്ങള്‍. കമല്‍ഹാസനും സൂര്യയും വിജയുമാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്.

ഫ്‌ളക്‌സ് വീണു ആളുകള്‍ മരിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് കമല്‍ഹാസന്‍ പറഞ്ഞു. 30 വര്‍ഷങ്ങള്‍ക്കു മുമ്പേ തന്റെ ഒരു ആരാധകന്‍ ഇത്തരം ഒരു കട്ട്ഔട്ടിന് മുകളില്‍ നിന്നു വീണു മരിച്ചിരുന്നു. അന്ന് അയാളുടെ അമ്മയെ കാണാന്‍ പോയത് ജീവിതത്തില്‍ എന്നും വേദനയോടെ ആണ് ഓര്‍മ്മിക്കാറുള്ളത്. അന്ന് മുതല്‍ താന്‍ ഇതിനെതിരെ സംസാരിക്കാറുണ്ടെന്നും കമല്‍ പറഞ്ഞു

2017- ല്‍ രഘു എന്ന ചെറുപ്പക്കാരന്‍ മരിച്ചതും വാര്‍ത്തയായിരുന്നു. അന്ന് ചെന്നൈ ഹൈക്കോടതി തന്നെ ഇത് ചോദ്യം ചെയ്തതാണ്. സിനിമാക്കാര്‍ മാത്രമല്ല, രാഷ്ട്രീയക്കാരും പരസ്യ കമ്പനികളും ഒക്കെ ഇത് ശ്രദ്ധിക്കണം. ഇതിനെതിരെ കൂടുതല്‍ ശക്തമായ നിയമം വരണം എന്നും കമല്‍ഹാസന്‍ ഓര്‍മിപ്പിച്ചു

കാപ്പാന്റെ ഓഡിയോ ലോഞ്ചില്‍ വച്ച് സൂര്യ നടത്തിയ പ്രസംഗവും ശ്രദ്ധ നേടിയിരുന്നു. എപ്പോഴും തന്റെ ആരാധരോട് ഇത്തരം കട്ട്ഔട്ടുകള്‍ ഒഴിവാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഞാന്‍ ശക്തമായി ആവശ്യപ്പെടുകയാണ്. നിങ്ങള്‍ ചെയ്യുന്ന നന്മകള്‍ ആണ് എനിക്ക് സ്‌നേഹമായി തരേണ്ടത്, കൂറ്റന്‍ ഫ്‌ളക്‌സുകള്‍ അല്ല.

ആരാധകര്‍ ചെയ്യുന്ന പുസ്തക വിതരണവും രക്ത ദാന ക്യാമ്പുകളും ആണ് തനിക്കു സന്തോഷം പകരുന്നത്. പുതിയ സിനിമയുടെ ആഘോഷങ്ങള്‍ ഒരിക്കലും ദുരന്തത്തെ ക്ഷണിച്ചു വരുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു

വിജയ് ആരാധകര്‍ തയ്യാറാക്കുന്ന വലിയ ഫ്‌ളക്‌സുകള്‍ എന്നും വര്‍ത്തയാകാറുണ്ട്. 175 അടി നീളമുള്ള ഫ്‌ളക്‌സ് കേരളത്തില്‍ അദ്ദേഹത്തിനായി ഒരുക്കിയത് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ അത്തരം ആഘോഷങ്ങള്‍ ഉണ്ടാവില്ല എന്ന് വിജയ് മക്കള്‍ ഇയക്കം അറിയിച്ചു. തമിഴ് നാട്ടിലെ വിജയുടെ ഔദ്യോഗിക ആരാധക സംഘടന ആണ് വിജയ് മക്കള്‍ ഇയക്കം

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍