ഞാന്‍ ലാലേട്ടനും ശ്രീനിയേട്ടനും കൊടുത്ത വലിയ പണിയായിരുന്നു ആ സീന്‍: ഉർവശി

കുടുംബനായിക എന്ന തരത്തിൽ തനിക്കേറ്റവും  ജനപ്രീതി നല്‍കിയ ചിത്രമായിരുന്നു മിഥുനമെന്ന് ഉര്‍വശി.  നായികയെ നായകന്‍ പായയില്‍ ചുരുട്ടി കൊണ്ട് പോയി കല്യാണം കഴിക്കുന്നത് ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കുമെന്നും  രസകരമായ സീന്‍ ഓര്‍ത്തെടുത്തു കൊണ്ട് ഉര്‍വശി പറയുന്നു.

“ആ സീന്‍ ഇന്നും ഓര്‍ക്കുമ്പോള്‍ ഭയങ്കര രസമാണ്. ലാലേട്ടനും ശ്രീനിയേട്ടനും എന്നെ ചുമന്നാണ് കുറെ ദൂരം നടന്നത്. സിനിമയില്‍ കാണിക്കുന്നതിലും കൂടുതല്‍ അവര്‍ നടന്നു.

എന്റെ വെയിറ്റ് കൊണ്ട് ഞാന്‍ എവിടെ നിന്നാണ് റേഷന്‍ വാങ്ങുന്നത് എന്നൊക്കെ ശ്രീനിയേട്ടന്‍ ചോദിച്ചു കൊണ്ടിരുന്നു. കാരണം ലാലേട്ടനേക്കാള്‍ ബുദ്ധിമുട്ടിയത് ശ്രീനിയേട്ടനായിരുന്നു.

ലാലേട്ടനേക്കാള്‍ ശ്രീനിയേട്ടന് പൊക്കം കുറവായതിനാല്‍ അദ്ദേഹത്തിന്റെ ചുമലില്‍ ആയിരുന്നു വെയിറ്റ് ഏറെയും. ലോകത്ത് ഒരു നായികയും പായയില്‍ ചുരുണ്ടുകൂടി നായകനൊപ്പം ഒളിച്ചു കടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല.

എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്. പലരും മിഥുനത്തിലെ പായ സീനിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഡ്യൂപ്പ് ആണോ എന്ന് ചോദിക്കാറുണ്ട്.ആ സീനില്‍ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എന്നെ തന്നെയാണ് അവര്‍ രണ്ടു പേരും കൂടി ചുമന്ന്‍ കൊണ്ട് നടന്നത്. ഞാന്‍ ലാലേട്ടനും ശ്രീനിയേട്ടനും കൊടുത്ത വലിയ പണിയായിരുന്നു ആ സീന്‍”. ഉര്‍വശി പറയുന്നു.

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍