ഇത് 'മുട്ട പഫ്‌സിലെ മുട്ട'..എന്ന് ബേസില്‍; അടുത്ത യൂണിവേഴ്‌സ് തുടങ്ങാനുള്ള പരിപാടിയോ? ചിരി ട്രെന്‍ഡുമായി ടൊവിനോയും ബേസിലും

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നിലായി ഇരിക്കുന്ന ടൊവിനോ തോമസിന്റെയും ബേസില്‍ ജോസഫിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. എമ്പുരാന്‍ ടീസര്‍ ലോഞ്ചിന്റെയും ആശിര്‍വാദ് സിനിമാസിന്റെയും വാര്‍ഷികാഘോഷ ചടങ്ങില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ‘വന്‍മരങ്ങള്‍ക്കിടയില്‍’ എന്ന ക്യാപ്ഷനോടെ ടൊവിനോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ എത്തിയ ബേസിലിന്റെ കമന്റ് ആണ് വൈറലായിരിക്കുന്നത്.

‘മുട്ട പഫ്‌സിലെ മുട്ട’ എന്നായിരുന്നു ബേസിലിന്റെ കമന്റ്. പിന്നാലെ രസകരമായ മറുപടികളുമായി ആരാധകരുമെത്തി. രണ്ട് പേരും ഇനി സ്വയം എയറിലേക്ക് പോവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ‘അടുത്ത യൂണിവേഴ്‌സ് തുടങ്ങാനുള്ള പരിപാടി ആണോ’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഭാവി വന്മരങ്ങളെന്നും’ ‘ഇടവിള കൃഷി ആണോ’ എന്നുമൊക്കെ കമന്റുകള്‍ എത്തുന്നുണ്ട്.

അതേസമയം, മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത വലിയ പരിപാടിയിലാണ് എമ്പുരാന്‍ ടീസര്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടത്തിയത്. ഷാജി കൈലാസ്, ജോഷി, മഞ്ജു വാര്യര്‍, സാനിയ അയ്യപ്പന്‍, അനൂപ് മേനോന്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങിന് എത്തിയത്.

മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Latest Stories

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് സൈന നെഹ്‌വാൾ, കശ്യപ് നെതര്‍ലന്‍ഡ്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍