'ചില വ്യക്തിത്വങ്ങള്‍ ഇപ്രകാരമാണ്, ആരവങ്ങള്‍ ഇല്ലാതെ, നമ്മളുടെ സ്വന്തം ആനവണ്ടിയില്‍'; സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവുമായി സുബി സുരേഷ്

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവുമായി നടി സുബി സുരേഷ്. ബസില്‍ ആരും തിരിച്ചറിയാതെയുള്ള യാത്രക്കിടയില്‍ കണ്ടക്റ്റര്‍ എടുത്ത ചിത്രമാണിത്. എറണാകുളത്ത് നിന്ന് വെഞ്ഞാറമൂട്ടിലേക്കാണ് പണ്ഡിറ്റ് യാത്ര തിരിച്ചത്. മാസ്‌ക് ധരിച്ച താരത്തെ ആര്‍ക്കും പെട്ടെന്ന് മനസിലാവില്ല.

”ചില വ്യക്തിത്വങ്ങള്‍ ഇപ്രകാരം ആണ്. ആരവങ്ങള്‍ ഇല്ലാതെ, നമ്മളുടെ സ്വന്തം ആനവണ്ടിയില്‍. ആരാണെന്ന് പറയാമോ?” എന്ന ക്യാപ്ഷനോടെയാണ് സുബി സുരേഷ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പാവപ്പെട്ടവരുടെ യഥാര്‍ത്ഥ നന്മമരം ഇദ്ദേഹമാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആലപ്പുഴ സ്വദേശിയായ കണ്ടക്ടര്‍ ഷഫീഖ് ഇബ്രാഹിമാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം പകര്‍ത്തിയത്. ടിക്കറ്റെടുക്കാന്‍ പണം നല്‍കവെയാണ് കണ്ടക്ടര്‍ താരത്തെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഫോട്ടോ എടുത്ത് ‘ഈ യാത്രക്കാരനെ തിരിച്ചറിയാമോ’ എന്ന ക്യാപ്ക്ഷനോടെ കെഎസ്ആര്‍ടിസി വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഫെയ്‌സ്ബുക്ക് പേജിലും പങ്കുവയ്ക്കുകയായിരുന്നു.

ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ സേവനവും ലാളിത്യവും പരാമര്‍ശിച്ചാണ് സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍