ആര്‍ഡിഎക്‌സ് സെറ്റില്‍ നിന്നും ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയി ? സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആര്‍ഡിഎക്സി’ന്റെ സെറ്റില്‍ ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് സൂചിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നു. മുതിര്‍ന്ന താരങ്ങളായ ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ് തുടങ്ങിയവര്‍ അടങ്ങിയ ഷൂട്ടിങ് സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം അര്‍ദ്ധരാത്രി ഇറങ്ങിപ്പോയതു കാരണം ഷൂട്ടിങ് മുടങ്ങിയെന്നാണ് പ്രമുഖ സിനിമാ ഗ്രൂപ്പുകള്‍ ട്വീറ്റ് ചെയ്തത്.

തനിക്ക് മറ്റ് താരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണമെന്നുള്ള ഷെയ്ന്‍ നിഗത്തിന്റെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ട്വീറ്റുകളില്‍ പറയുന്നു. എന്നാല്‍ ഇതിനിടെ ആര്‍ഡിഎക്‌സിന്റെ ഷൂട്ടിങ് സുഗമമായി മുന്നോട്ട് പോകുന്നു എന്ന വാര്‍ത്തയാണ് ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.


”ആര്‍ഡിഎക്‌സിന്റെ സെറ്റില്‍ വീണ്ടും പ്രശ്‌നങ്ങള്‍. മുതിര്‍ന്ന അഭിനേതാക്കളായ ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ്, സഹതാരങ്ങളായ ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ഷൂട്ടിങ് നടക്കുന്നതിനിടെ അര്‍ദ്ധരാത്രി ഷെയ്ന്‍ നിഗം സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി.

ഈ വിഷയത്തില്‍ അസോസിയേഷന്‍ മേധാവികളുമായി ചേര്‍ന്ന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്.” എന്നൊക്കെയാണ് സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള ട്വീറ്റുകള്‍ പറയുന്നത്.

തിനിടെ ‘നാടകം വേണ്ട’ എന്ന ആന്റണി പെപ്പെയുടെ സമൂഹ മാധ്യമ കുറിപ്പും വൈറലായിരുന്നു. യഥാര്‍ഥ ജീവിതത്തിലും അഭിനയിക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ആന്റണി വര്‍ഗീസ് പോസ്റ്റ് പങ്കുവച്ചത്. ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന വിവാദത്തെപ്പറ്റിയാണോ എന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമാണ്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍