ബേസിലിന്റെ സിനിമകള്‍ കാണാതിരിക്കാനാവില്ല, പൊന്‍മാന്‍ കാണാന്‍ കഴിയുമോയെന്ന ആകാംഷയില്‍: സഞ്ജു സാംസണ്‍

ബേസില്‍ ജോസഫ് നായകനായ ‘പൊന്‍മാന്‍’ മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തിന് പ്രശംസകളും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്‍ സിനിമ കാണാനുള്ള ആകാംഷ പങ്കുവച്ച് കുറിച്ച സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പൊന്‍മാന്‍ ഉടന്‍ കാണാന്‍ കഴിയുമെന്ന ആകാംക്ഷയിലാണെന്നും ബേസിലിന്റെ ചിത്രങ്ങള്‍ കാണാതിരിക്കാന്‍ കഴിയില്ലെന്നും സഞ്ജു സ്റ്റോറിയില്‍ പങ്കുവെച്ചു. അതേസമയം, മഞ്ജു വാര്യര്‍, മാല പാര്‍വതി, ഡിജോ ജോസ് ആന്റണി, ജോഫിന്‍ ടി ചാക്കോ, ജിയോ ബേബി, അരുണ്‍ ഗോപി, ടിനു പാപ്പച്ചന്‍ തുടങ്ങി നിരവധിപേര്‍ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പങ്കുവച്ചിരുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച പൊന്‍മാന്‍ എന്ന ചിത്രം ജി. ആര്‍ ഇന്ദു ഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബേസില്‍ ജോസഫിനെ കൂടാതെ സജിന്‍ ഗോപു, ലിജോ മോള്‍ ജോസ്, ആനന്ദ് മന്മഥന്‍, ദീപക് പരമ്പോള്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

2003ന് ശേഷമുള്ള കാലഘട്ടത്തില്‍ കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം സിനിമയായപ്പോള്‍ ഒരു റിയല്‍ ട്രൂ സ്റ്റോറി എന്ന നിലയില്‍ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ