ഇനി ഞാന്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യാന്‍ പോകുന്നു, ബോളിവുഡ് കണ്ടുപഠിക്കട്ടെ: സഞ്ജയ് ദത്ത്

കെജിഎഫ്: രണ്ടാം ഭാഗത്തില്‍ അധീരയായി തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരെ സഞ്ജയ് ദത്ത് അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. ‘ബോളിവുഡ് അതിന്റെ വേരുകള്‍ മറക്കരുതെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ഞാന്‍ കെജിഎഫ് ചെയ്ത ഒരു കാര്യം എനിക്കറിയാം, രാജമൗലി സാര്‍ എന്റെ പ്രിയ സുഹൃത്താണ്. തെന്നിന്ത്യന്‍ സിനിമകളില്‍ നമുക്ക് മാതൃകയാകേണ്ട പലതും ഞാന്‍ കാണുന്നുണ്ട്. ബോളിവുഡ് ഒരിക്കലും അതിന്റെ വേരുകള്‍ മറക്കരുത്. കൂടുതല്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാനാണ് ഇപ്പോള്‍ തനിക്ക് താത്പര്യമെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

രണ്‍ബീര്‍ കപൂറിനൊപ്പം ഷംഷേരയിലാണ് സഞ്ജയ് അവസാനമായി അഭിനയിച്ചത്. പീരിയഡ് ഫിലിം ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ചിത്രത്തില്‍ വാണി കപൂറും ഉണ്ടായിരുന്നു.
കെഡിയാണ് സഞ്ജയുടെ പുതിയ സിനിമ. ഹിന്ദിയും മലയാളവും ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന കെ.ഡിയില്‍ കന്നഡ യുവതാരം ധ്രുവ സര്‍ജയാണ് നായകനായെത്തുന്നത്. എഴുപതുകളില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ഉണ്ടായിരുന്ന ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലറിന് മോഹന്‍ലാലാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

Latest Stories

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”