'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

ശരീരഭാരം കൂട്ടുവെന്ന ആരാധകന്റെ കമന്റിന് ഉശിരന്‍ മറുപടി കൊടുത്ത് നടി സാമന്ത. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലാണ് ഒരാള്‍ നടിയോട് ശരീരത്തിന്റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനോട് കടുത്ത ഭാഷയിലാണ് സാമന്ത പ്രതികരിച്ചത്.

‘എന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഞാന്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഡയറ്റിലാണ്. അത് ഭാരം കൂടുന്നതിനെ തടയും. ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം. ഇത് 2024 ആണ്’ എന്നാണ് സാമന്ത പറഞ്ഞത്.

2022ല്‍ സാമന്ത തന്റെ രോഗവിവരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരുന്നു. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് നടിയെ ബാധിച്ചിരിക്കുന്നത്. കുറച്ച് നാള്‍ ഇതിന്റെ ചികിത്സയ്ക്കായി നടി സിനിമയില്‍നിന്നും ഇടവേളയെടുത്തിരുന്നു.

‘ഡിറ്റാഡല്‍: ഹണി ബണ്ണി’ എന്ന ആക്ഷന്‍ സീരീസാണ് പുതിയതായി സാമന്തയുടേതായി റിലീസിനൊരുങ്ങുന്നത്. നവംബര്‍ ഏഴിനാണ് സീരീസിന്റെ റിലീസ്.

Latest Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ

തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍