'ആരെയും വില കുറച്ച് കാണരുത്, കരിക്കട്ടയും ഒരിക്കൽ വജ്രമായി മാറും'; സെെജു കുറിപ്പിന്റെ പോസ്റ്റിന് ഉണ്ണി മുകുന്ദന്റെ മറുപടി

വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. നായകനായും നിർമ്മാതവായും തിളങ്ങുന്ന ഉണ്ണി മുകുന്ദനെപ്പറ്റി നടന്‍ സൈജു കുറുപ്പ് മുൻപ് കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മിഡീയയിൽ ശ്രദ്ധ നേടുന്നത്. ആരെയും വില കുറച്ച് കാണരുതെന്നും എല്ലാവർക്കും അവരുടേതായ കഴിവുണ്ടെന്നുമാണ് സൈജു കുറുപ്പ് കുറിച്ചത്. സെെജു കുറിപ്പിന്റെ പോസ്റ്റിന് ഉണ്ണി മുകുന്ദൻ മറുപടിയും നൽകിട്ടുണ്ട്

“ആരെയും അവരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ജഡ്ജ് ചെയ്യരുത്. കാരണം കരിക്കട്ടയെ പോലും വജ്രമാക്കി മാറ്റാനുളള കഴിവ് കാലത്തിനുണ്ട്”. എന്നാണ് ഉണ്ണിയുടെ ചിത്രത്തോടൊപ്പം സെെജു കുറുപ്പ്  പോസ്റ്റ് ചെയ്തിരിക്കുന്നത്.  2015 ല്‍ ഇട്ട പോസ്റ്റാണ് ഉണ്ണി റീഷെയര്‍ ചെയ്തിരിക്കുന്നത്.

“എല്ലാ പ്രോത്സാഹനത്തിനും നന്ദി സഹോദരാ,” എന്നാണ് ഉണ്ണി കുറിക്കുന്നത്. കഴിഞ്ഞ ദിവസം, ജെ സി ഡാനിയേൽ പുരസ്കാര പ്രഖ്യാപനവേളയിൽ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി മുകുന്ദന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉണ്ണിയുടെ പുതിയ ഇൻസ്റ്റഗ്രാം കുറിപ്പ്.

“മികച്ച നടനുള്ള ജൂറി അവാർഡ് ഇന്ന് ലഭിച്ചു. പ്രിയപ്പെട്ട സഹോദരൻ സൈജു കുറിപ്പ് പ്രോത്സാഹജനകമായ ഈ വാക്കുകൾ പോസ്റ്റ് ചെയ്തത് 2015 ജൂലൈ 19നാണ്. 2022 ജൂലൈ 19ന് അദ്ദേഹത്തോടൊപ്പം ഞാൻ ചെയ്ത ഒരു സിനിമയ്ക്ക് മികച്ച നടനുള്ള പുരസ്കാരം എന്നെ തേടിയെത്തി. എപ്പോഴും എന്നിൽ വിശ്വസിച്ചതിന് ഒരുപാട് നന്ദി,” ഉണ്ണി കുറിച്ചു.

സോഷ്യൽ മിഡീയയയിലൂടെ ആരാധകരുമായ് നല്ല ബന്ധം നിലനിര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. ഇടയ്ക്ക് ആരാധകരുടെ കമന്റുകള്‍ക്ക് താരം രസകരമായ മറുപടികള്‍ കൊടുക്കാറുണ്ട്.

Latest Stories

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

ഹ്യൂമറും ഇടിയും മാത്രമല്ല നല്ല റൊമാൻസുമുണ്ട്, വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ

IND VS ENG: കോഹ്‌ലിയുടേതല്ല, ഗില്ലിനോട് ആ താരത്തിന്റെ ക്യാപ്റ്റൻസി ശൈലി പിന്തുടരാൻ നിർദ്ദേശിച്ച് ഗാരി കിർസ്റ്റൺ

'നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം; വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്ന് രൺധീര്‌ ജയ്സ്വാൾ