ആക്ഷന്‍ രംഗങ്ങളുമായി പൃഥ്വിരാജ് ചിത്രം രണത്തിന്റെ ട്രെയില്‍ പുറത്ത്

ആക്ഷന്‍ ത്രില്ലറിന്റെ രസചരടുകള്‍ തീര്‍ത്ത് “രണം” ഒരുങ്ങുന്നു. പ്രേക്ഷക പ്രതീക്ഷകളെ വാനോളമുയര്‍ത്തി പൃഥ്വിരാജ് നായകനായ രണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥിയോടൊപ്പം റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷ തല്‍വാറാണ് നായിക.

പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് “രണ”ത്തിന്റേതും. അമേരിക്കന്‍ നഗരത്തിലേക്ക് ചേക്കേറുന്ന ഗുണ്ടാഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് രണമെന്നാണ് പ്രാഥമിക വിവരം. ചടുലമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും ഈ പൃഥ്വിരാജ് സിനിമയെന്ന് ട്രെയിലറും വ്യക്തമാക്കുന്നു. സിനിമയിലെ പൃഥിരാജിന്റെ ന്യൂലുക്കും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

നിര്‍മല്‍ സഹദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. നിവിന്‍ പോളി നായകനായ ശ്യാം പ്രസാദ് ചിത്രം ഹേയ് ജൂഡിന്റെ തിരക്കഥ ഒരുക്കിയത് നിര്‍മലാണ്. ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡര്‍ കോള്‍സ് എന്നീ സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങളൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍