പണ്ട് പല സംവിധായകരെയും തേച്ചതിന്റെ ഫലമാണ് ജയറാം ഇപ്പോള്‍ അനുഭവിക്കുന്നത്, രാജസേനനുമായി പിരിയാനുണ്ടായ കാരണം ഇതാണ്: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയുന്നു

സംവിധായകന്‍ രാജസേനനും നടന്‍ ജയറാമും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍. കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്‍.

പതിനാറോളം സിനിമകള്‍ ജയറാം- രാജസേനന്‍ കൂട്ടുകെട്ടില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു കാലത്തെ ഹിറ്റ് കോമ്പോ പിരിയുകയായിരുന്നു. രാജസേനനും ജയറാമും തമ്മില്‍ പിരിയാനുള്ള സാഹചര്യത്തെ കുറിച്ചാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മണക്കാട് രാമചന്ദ്രന്റെ വാക്കുകള്‍:

പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ ജയറാം ഒരുപാട് പേരെ കറക്കിയിട്ടുണ്ട്. ചെറിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാതെ പറ്റിച്ചിട്ടുണ്ട്. ലാല്‍ജോസ് കഥ പറയാന്‍ പോയപ്പോള്‍ ഡേറ്റ് കൊടുത്തില്ല. ഒരുപാട് പേരെ ചുമ്മാ നടത്തിയിട്ടുണ്ട്. ഈ ദിവസം തുടങ്ങാം എന്ന് പറയും. അയാള് വിശ്വസിച്ച് പോകും. എന്നാല്‍ അവസാനം ഈ സമയത്ത് മറ്റൊരാള്‍ക്ക് കൊടുത്തെന്ന് അറിയും.

രാജസേനന്‍ ആണ് ഒരു സമയത്ത് ജയറാമിനെ രക്ഷിച്ച് നിര്‍ത്തിയത്. എല്ലാ പടങ്ങളും ഹിറ്റ് ആയിരുന്നു. രാജസേനന്റെ അടുത്ത് നിന്നും പോയാല്‍ വേറെ പടം ചെയ്യാം എന്ന ഉദ്ദേശം ജയറാമിന് വന്നിരിക്കും. ആ പടം വേണ്ട, ഈ പടം ആണ് മറ്റേതിനേക്കാള്‍ നല്ലത് എന്ന് പറഞ്ഞ് ജയറാമിനെ തെറ്റിക്കുന്ന ഓരോ ടീമുകള്‍ ഉണ്ടല്ലോ.

സ്ഥിരം രാജസേനന്റെ സിനിമകള്‍ ചെയ്തു കൊണ്ടിരുന്നാല്‍ ഇങ്ങനെ ആയിപ്പോകും എന്ന് പറഞ്ഞ് ആക്കും. ജയറാമിനെ അത് കേള്‍ക്കേണ്ട ആവശ്യമില്ലായിരുന്നു. രാജസേനനും അബദ്ധം പറ്റി. ജയറാമിനെ തന്നെ പിടിച്ച് അങ്ങനെ നിന്നു. വേറെ നടന്‍മാരെ അന്വേഷിച്ച് രാജസേനന്‍ പോയില്ല. ജയറാം ഇട്ടിട്ട് പോയപ്പോള്‍ ഇങ്ങേര്‍ക്ക് വേറെ പിടിയില്ലാതെ ആയി. വേറെ പടങ്ങള്‍ ചെയ്ത് നിന്നില്ല.

നല്ല നടന്‍മാരെ പിന്നീട് കിട്ടിയില്ല. വീണ്ടും രാജസേനന്‍ ജയറാമിനെ കൊണ്ടുവന്നാല്‍ പഴയ കുപ്പിയില്‍ കഷായം ഒഴിക്കുന്നത് പോലെ ആയിരിക്കും. രാജസേനന്‍ പുതുമുഖങ്ങളെ വെച്ച് പടം ചെയ്താല്‍ ഹിറ്റ് ആകും. രാജസേനന്‍ അഭിനയിക്കാതെ, സിനിമയില്‍ തന്നെ നിന്ന് നല്ല പടങ്ങള്‍ ചെയ്യാന്‍ കഴിയും.

Latest Stories

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ