നിങ്ങള്‍ക്കതിന് കഴിയില്ലെങ്കില്‍ പണം തിരികെ നല്‍കണം; തൃഷക്കെതിരെ നിര്‍മ്മാതാവ്

സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ പ്രതിഫലം തിരികെ നല്‍കണമെന്ന് നടി തൃഷയോട് നിര്‍മ്മാതാവ്. തൃഷയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം “പരമപാഥം വിളയാട്ട്”ന്റെ നിര്‍മ്മാതാവ് ടി. ശിവയാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഫെബ്രുവരി 28ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീറിലീസ് ചടങ്ങ് 22ന് ചെന്നൈയില്‍ നടന്നിരുന്നു. എന്നാല്‍ ചടങ്ങില്‍ തൃഷ പങ്കെടുത്തില്ല. ഇതോടെയാണ് നിര്‍മ്മാതാവ് നടപടിക്കൊരുങ്ങുന്നത്. യുവസംവിധായകനായ തിരുജ്ഞാനത്തോടുളള സ്നേഹവും വിശ്വാസവും കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ താന്‍ തയ്യാറാകുന്നത്.

എന്നാല്‍ പ്രൊമോഷനുകളില്‍ തൃഷ പങ്കെടുക്കുന്നില്ല. റിലീസ് അടുക്കും തോറും പ്രമോഷന് പങ്കെടുക്കാന്‍ തയ്യാറല്ല എങ്കില്‍ വാങ്ങിയ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്നാണ് നിര്‍മാതാവ് പറയുന്നു. ഇത് ഇന്റസ്ട്രിയിലെ മറ്റു താരങ്ങള്‍ക്കും ഒരു പാഠമാകണമെന്നും ശിവ പറഞ്ഞു. മൂവീ പ്രൊമോഷനുകളില്‍ പങ്കെടുക്കുന്നില്ല എന്ന കാരണത്താല്‍ മുന്‍പ് നയന്‍താരക്കെതിരേയും നിര്‍മാതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

Latest Stories

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ

പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പി വി അൻവർ; തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

ആളുകൾക്ക് എന്തുകൊണ്ട് ഒരുമിച്ച് മദ്യപിക്കാനും ഐപിഎല്‍ കാണാനുമാകുന്നില്ല? മദ്യനയത്തിനെതിരെ വിജയ് ബാബു

‘നവകേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി, തെളിവുകള്‍ പുറത്തു വിട്ടാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും’; ഒളിയമ്പുമായി പി വി അന്‍വര്‍

'നിങ്ങള്‍ കാണുന്ന ബൈഡന്‍ യഥാര്‍ത്ഥ ബൈഡനല്ല'; 'ആത്മാവില്ലാത്ത ക്ലോണ്‍ അപരനാണത്'; വീണ്ടും വിചിത്ര വാദവുമായി ഡൊണാള്‍ഡ് ട്രംപ്