മൂക്കുത്തി അമ്മനൊപ്പം ഇത്തിരി നേരം; ചിത്രങ്ങള്‍ വൈറല്‍

നയന്‍താരയെ നായികയാക്കി ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ഒരുക്കുന്ന “മൂക്കുത്തി അമ്മന്‍” ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ദേവി വേഷത്തിലുള്ള നയന്‍താരയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ബാലാജിയും വേഷമിടുന്നുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂത്തുക്കി അമ്മന്‍ പറയുന്നത്.

മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇശാരി ഗണേഷാണ് നിര്‍മാണം. ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യില്ലെന്നും ലോക്ക്ഡൗണിന് ശേഷം തിയേറ്ററില്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും ബാലാജി വ്യക്തമാക്കി.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍