ശരവണന്റെ കൂടെ അഭിനയിക്കാന്‍ നയന്‍താര തയാറായില്ല, 'ലെജന്‍ഡി'ന് വേണ്ടി നടിയെ സമീപിച്ചിരുന്നു: സംവിധായകന്‍

ശരവണ സ്റ്റോഴ്‌സ് ഉടമ ശരവണന്റെ അരങ്ങേറ്റ സിനിമയായിരുന്നു ‘ദ ലെജന്‍ഡ്’. കഴിഞ്ഞ വര്‍ഷം ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. സംവിധായകരായ ജെഡിയും ജെറിയും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്.

ചിത്രത്തിനായി ആദ്യം സമീപിച്ചത് നയന്‍താരയെ ആയിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സംവിധായകര്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തില്‍ നായിക ആയിട്ടല്ല നയന്‍താരയെ കാസ്റ്റ് ചെയ്യാനിരുന്നത് മറ്റൊരു ഉപ കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ട് ആയിരുന്നു താരത്തെ സമീപിച്ചിരുന്നത്.

എന്നാല്‍ നയന്‍താര ചിത്രത്തിന്റെ ഭാഗമായില്ല എന്നാണ് സംവിധായകര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. ചിത്രത്തില്‍ ഡോ. മധുമിത എന്ന നായികാ കഥാപാത്രമായി ഉര്‍വശി റൗട്ടേല ആയിരുന്നു വേഷമിട്ടത്. ശരവണന് എതിരെ എത്താറുള്ള ട്രോളുകളോടും സംവിധായകര്‍ പ്രതികരിച്ചു.

50 വയസിന് മേല്‍ പ്രായമുള്ള ശരവണന്‍ ലെജന്‍ഡിന് വേണ്ടി നടത്തിയ കഠിനാധ്വാനത്തെ കുറിച്ച് പരിഹസിക്കുന്നവര്‍ക്ക് അറിയില്ല എന്നാണ് സംവിധായകര്‍ പറയുന്നത്. അതേസമയം, പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് ശരവണന്‍ ഇപ്പോള്‍.

പുതിയ സിനിമയ്ക്കായി മേക്കോവര്‍ നടത്തിയ ശരവണന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇനി വരാനിരിക്കുന്നത് ലെജന്‍ഡ് 2 ആണോ എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ഒരു ശാസ്ത്രജ്ഞന്റെ റോളിലായിരുന്നു ശരവണന്‍ ലെജന്‍ഡില്‍ വേഷമിട്ടത്.

Latest Stories

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

എന്റെ ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ച് വാര്‍ത്തകള്‍ കണ്ടു, ഒരു മകളുടെ അച്ഛനോടുള്ള സ്‌നേഹത്തെ പരിഹാസത്തോടെ കണ്ടത് വിഷമിപ്പിക്കുന്നു: മനോജ് കെ ജയന്‍

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'