ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ 'അബ്രാം ഖുറേഷി'യും! വിജയ് ചിത്രത്തില്‍ മോഹന്‍ലാലും..?

ലോകേഷ് കനകരാജ്-വിജയ് ചിത്രം ‘ദളപതി 67’ല്‍ മോഹന്‍ലാലും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാല്‍ ദളപതി 67ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷളുണ്ട്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും പാട്ടുകള്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തില്‍ നടന്‍ അര്‍ജുന്‍ സര്‍ജ അഭിനയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തു വന്നിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സിനിമയില്‍ എത്തുമെന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ അബ്രാം ഖുറേഷിയായി ആണ് സിനിമയിലെത്തുക എന്നാണ് പ്രചാരണങ്ങള്‍.

ഈയടുത്ത ദിവസം മോഹന്‍ലാല്‍ ലോകേഷ് കനകരാജിനെ ട്വിറ്ററില്‍ ഫോളോ ചെയ്തു എന്നതാണ് ഇതിന് കാരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അതിന് പിന്നാലെ തന്നെ ആന്റണി പെരുമ്പാവൂര്‍ വിജയ്‌യെ ട്വിറ്ററില്‍ ഫോളോ ചെയ്തതോടെ സംശയം ദൃഢപ്പെട്ടു. ലോകേഷ് സിനിമകളുടെ കഥകളെല്ലാം തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ട് ഈ സിനിമയില്‍ അബ്രാം ഖുറേഷി എന്ന കഥാപാത്രം എത്തുകയും ലൂസിഫര്‍ കഥയുമായി കണക്ഷനുണ്ടാകുമോ എന്നുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച യാതൊരു വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലോകേഷ് ചിത്രങ്ങളായ കൈതി, വിക്രം എന്നീ സിനിമകള്‍ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. വിക്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിന് മുമ്പേ കൈതിയുടെ രണ്ടാം ഭാഗം എത്താനാണ് സാധ്യത. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ അബ്രാം ഖുറേഷിയും എത്തുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല