നിരന്തരം പ്രണയാഭ്യര്‍ത്ഥന, നിരസിച്ചപ്പോള്‍ ശല്യം ചെയ്യല്‍, ഭീഷണി ; മഞ്ജുവിന്റെ പരാതി ഇങ്ങനെ

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ നടി മഞ്ജു വാരിയരുടെ പരാതിയുടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നു. 2019 ഓഗസ്റ്റ് മുതല്‍ ഇമെയിലിലൂടെയും സോഷ്യല്‍മീഡിയ വഴിയും ഫോണിലൂടെയും പ്രണയാഭ്യര്‍ഥന നടത്തുകയും അത് നിരസിച്ചതിലുള്ള വിരോധത്താല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം. നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മിഷണര്‍ ഓഫിസില്‍ പരാതി നല്‍കിയതെന്ന് നടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ച് സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. മഞ്ജുവിനെ നായികയാക്കി സനല്‍കുമാര്‍ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ലൊക്കേഷനില്‍ മഞ്ജു വാരിയരോട് സനല്‍ പ്രണയം പറഞ്ഞിരുന്നു. അതു കാര്യമായി എടുക്കാതിരുന്നതോെട തുടര്‍ച്ചയായി ഫോണ്‍ വിളിച്ചു. കോളും വാട്‌സാപ്പും ബ്ലോക്ക് ചെയ്തപ്പോള്‍ എസ്എംഎസും മെയിലുകളും അയച്ചു ശല്യപ്പെടുത്തി. നേരിട്ടുവിളിച്ച് താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്റെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മഞ്ജു പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് .

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം