ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങള്‍ പോലെ പുതിയ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് ഒരുക്കുന്നു എന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകള്‍ മനസ്സിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമകളാണോ എന്നുള്ള സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മുമ്പ് 75 കോടി ബഡ്ജറ്റില്‍ മമ്മൂട്ടിയുമായി ഒരു ബ്രഹ്മാണ്ഡ ചിത്രം ഹരിഹരന്‍ ഒരുക്കുന്ന എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്തായാലും മമ്മൂട്ടിയുമായുള്ള ഹരിഹരന്റെ ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എം ടി വാസുദേവന്‍ നായര്‍ തന്നെയായിരിക്കും വരാനിരിക്കുന്ന ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വരുംദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഹരിഹരന്‍ നടക്കുമെന്ന് തന്നെയാണ് സൂചനകള്‍. പഴശ്ശിരാജ പോലത്തെ ഒരു ചരിത്ര സിനിമ തന്നെയാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.