'ലാല്‍സലാം സഖാവേ, സാമുദായിക രാഷ്ട്രീയത്തിന് എതിരെ പോരാടുന്നതില്‍ കേരളം എന്നും മുന്നില്‍ തന്നെ'; അഭിനന്ദനങ്ങളുമായി മലയാള സിനിമാലോകം

വീണ്ടും അധികാരത്തില്‍ എത്തുന്ന പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി മലയാള സിനിമാലോകവും. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ഇര്‍ഷാദ്, സണ്ണി വെയ്ന്‍, റോഷന്‍ ബഷീര്‍ തുടങ്ങി നിരവധി താരങ്ങള്‍ പിണറായി വിജയന് ആശംസകളുമായി രംഗത്തെത്തി.

“”ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികള്‍ക്കും ആശംസകള്‍”” എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

“”വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.. ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ആശംസകള്‍!”” എന്ന് ടൊവീനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“”ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നയിച്ച എല്‍ഡിഎഫിനും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളുടെയും അന്ത്യം ഈ ദിവസം അടയാളപ്പെടുത്തുന്നുവെന്ന പ്രതീക്ഷ ഇവിടെയുണ്ട്.””

“”നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൂടെ നമ്മെ എത്തിക്കുന്നതിന് ഭരണകൂടവും അവിടുത്തെ ജനങ്ങളും ഒരുമിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു”” എന്ന് പൃഥ്വിരാജ് കുറിച്ചു.

“”കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തി ചരിത്രം സൃഷ്ടിച്ചതിന് സഖാവ് പിണറായി വിജയന്‍ സറിനെയും എല്‍ഡിഎഫ് മുന്നണിയെയും അഭിനന്ദിക്കുന്നു. ഇന്ത്യയിലെ സാമുദായിക രാഷ്ട്രീയത്തിനെതിരെ പോരാടുന്നതില്‍ കേരളം എല്ലാവിധത്തിലും മുന്നിലാണ്”” എന്ന് സണ്ണി വെയ്ന്‍ കുറിച്ചു.

Latest Stories

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്