മാളയെ അനുസ്മരിക്കാന്‍ സിനിമാക്കാര്‍ തയ്യാറാവുന്നില്ല, പിന്നാക്ക വിഭാഗക്കാരനായതിനാല്‍ സര്‍ക്കാരും അനാദരവ് കാണിക്കുന്നു; 'അമ്മ'യക്ക് കത്ത്

നടന്‍ മാള അരവിന്ദനെ അനുസ്മരിക്കാന്‍ സിനിമാ മേഖലയില്‍ നിന്നും ആരും തയാറാവുന്നില്ലെന്ന് പരാതി. മാള അരവിന്ദന്‍ ഫൗണ്ടേഷന്‍ ആണ് ‘അമ്മ’ സംഘടനയ്ക്ക് കത്തുമായി രംഗത്തെത്തിയിരിക്കുന്നത്. മാളയെ അനുസ്മരിക്കാന്‍ സിനിമയില്‍ നിന്നും ആരെയെങ്കിലും തരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടന ഭാരവാഹികള്‍ക്ക് കത്ത് നല്‍കി.

മോഹന്‍ലാല്‍, ഇടവേള ബാബു എന്നിവര്‍ക്കാണ് മാള ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് കത്തയച്ചത്. മാളയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണച്ചടങ്ങിലേക്ക് കഴിഞ്ഞ എട്ട് വര്‍ഷവും സിനിമാരംഗത്തുള്ളവരെ പങ്കെടുപ്പിക്കുന്നതിനായി പ്രയാസപ്പെടുകയായിരുന്നു.

ഇത്തവണ ആരും തയറായിട്ടില്ല. അതുകൊണ്ട് തന്നെ ഫെബ്രുവരിയില്‍ നടത്താനിരുന്ന ചടങ്ങ് നടത്താനായിട്ടില്ല. ദേവന്‍, നാദിര്‍ഷാ, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ മാളയുടെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളത്.

അറുനൂറോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മാളയുടെ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിക്കുമ്പോള്‍ പലരും ഒഴിഞ്ഞുമാറുന്ന അവസ്ഥയുണ്ട്. പിന്നാക്ക വിഭാഗക്കാരനായതിനാലാണ് സര്‍ക്കാര്‍ സ്മാരകം പോലും നിര്‍മ്മിക്കാതെ മാളയോട് അവഗണന കാണിക്കുന്നത്.

ഇക്കാര്യത്തില്‍ അമ്മ സംഘടന ഇടപെട്ടില്ല. സഹപ്രവര്‍ത്തകരുടെ അനുസ്മരണച്ചടങ്ങുകളില്‍ അംഗങ്ങള്‍ പങ്കെടുക്കണമെന്ന നിര്‍ദേശം സംഘടന മുന്നോട്ട് വയ്ക്കണം എന്നാണ് മോഹന്‍ലാലിനും ഇടവേള ബാബുവിനും അയച്ച കത്തില്‍ പറയുന്നത്. 2015ല്‍ ജനുവരി 28ന് ആണ് മാള അന്തരിച്ചത്.

Latest Stories

'കരിങ്കൊടി കാണിച്ചാല്‍ ഐസിയു യൂണിറ്റിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി'; വീണാ ജോര്‍ജിനെ പരിഹസിച്ച് ഐഷാ പോറ്റി

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ