ലൂസിഫറിന്റെ 'ബോക്‌സ് ഓഫീസ് തൂക്കിയടി' പോസ്റ്ററിനെതിരെ കേരള പൊലീസ്; മുഖ്യമന്ത്രിക്ക് പരാതി

തിയേറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ സിനിമ ലൂസിഫറിന്റെ പോസ്റ്ററിനെതിരെ കേരള പൊലീസ്. പൊലീസ് യൂണിഫോമിലുള്ള കഥാപാത്രത്തെ കാലു കൊണ്ട് നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമുള്ള പോസ്റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പൊലീസുകാരെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം പോസ്റ്ററുകള്‍ ചെറുപ്പക്കാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്നാണ് പരാതിയില്‍ പറയുന്നത്.

കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ നിന്നും

“പൊലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നു വരുന്നുണ്ട്. മുമ്പ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നതെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ െചറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കള്‍ക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതില്‍ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമ പോലുളള മാധ്യമങ്ങളുടെ പങ്കു ചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു നടന്‍ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുന്ന ഇത്തരം ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നിയമം നടപ്പിലാക്കാന്‍ ഇറങ്ങുന്ന പൊലീസുദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളില്‍ ഉണ്ടായാല്‍ അതിശയപ്പെടാനില്ല. വാഹന പരിശോധനയ്ക്കിടയില്‍ വാഹനം നിര്‍ത്താതെ പോകുന്നതും പൊലീസുദ്യോഗസ്ഥരെ മനഃപൂര്‍വം വാഹനമിടിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള നിരവധി പൊലീസുകാര്‍ ചികിത്സയിലുമാണ്.

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം പരസ്യങ്ങള്‍ അരാജകത്വം ഉണ്ടാക്കുന്നതാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. സിനിമകളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും ഹെല്‍മറ്റോ സീറ്റു ബെല്‍റ്റോ ധരിക്കാതെ വാഹനമോടിക്കുമ്പോഴും കാണിക്കുന്ന മുന്നറിയിപ്പ് പൊലീസുദ്യോഗസ്ഥര്‍ സിനിമയില്‍ ആക്രമിക്കപ്പെടുമ്പോഴും കാണിക്കുന്നതിനായുളള നടപടികള്‍ ഉണ്ടാകേണ്ടതാണ്. സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ പോസ്റ്ററിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതു പോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കേണ്ടതാണ്. അങ്ങിനെ വരുമ്പോള്‍ ഒരുപരിധി വരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രചോദിതരാകുന്നത് തടയാന്‍ കഴിയും. ഇതിനുവേണ്ടിയുള്ള നടപടികള്‍ കൈക്കൊളളുന്നതിന് അപേക്ഷിക്കുന്നു.”

പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബുവും സമാനമായ വിഷയം ചൂണ്ടിക്കാട്ടി രംഗത്തു വന്നിരുന്നു. മാധ്യമങ്ങളില്‍ വരുന്ന ഇത്തരം സിനിമാപരസ്യങ്ങള്‍ കുട്ടികള്‍ക്കും പുതുതലമുറയ്ക്കും തെറ്റായ സന്ദേശം നല്‍കുമെന്നാണ് രാമചന്ദ്രബാബു പറഞ്ഞത്. മാധ്യമങ്ങളില്‍ വന്ന പോസ്റ്ററിന്റെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

“പൊലീസിനെയും നിയമത്തിനെയും എങ്ങിനെ കൈകാര്യം ചെയ്യാം എന്നതിന് കുട്ടികള്‍ക്കൊരു നല്ല ഉദാഹരണമാണ് ഈ പരസ്യം. തിയേറ്ററുകളില്‍ പോകുമ്പോള്‍ തീര്‍ച്ചയായും കുട്ടികളെ കൊണ്ടുപോകണം.”ഇതായിരുന്നു രാമചന്ദ്രബാബുവിന്റെ വാക്കുകള്‍.

പോസ്റ്ററും കുറിപ്പും ആരാധകരുടെ ശ്രദ്ധയില്‍ പെട്ടതോടെ രാമചന്ദ്രബാബുവിന് നേരെ ആക്രമണവും തുടങ്ങി. നൂറുകണക്കിന് ആരാധകരാണ് വിമര്‍ശന ശരങ്ങളുമായി കുറിപ്പിന് താഴെ എത്തിയത്. ഇതിനിടെ അദ്ദേഹത്തിനു നേരെ അസഭ്യവര്‍ഷം ചൊരിയുന്നുവരുമുണ്ട്.

Courtesy: Manorama

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍