വിജയ് ചിത്രത്തില്‍ നിന്ന് തൃഷയെ ഒഴിവാക്കി? ഒടുവില്‍ വിശദീകരണവുമായി അമ്മ

ലോകേഷ്-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലിയോയില്‍ നിന്ന് തൃഷയെ ഒഴിവാക്കിയതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ അമ്മ. തൃഷ ഇപ്പോഴും കാശ്മീരില്‍ ലിയോയുടെ ചിത്രീകരണത്തിലാണെന്നാണ് അമ്മ ഉമാ കൃഷ്ണന്‍ തമിഴ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്.

കേട്ടത് ശരിയല്ല എന്നും സിനിമയുടെ ചിത്രീകരണം തുടരുകയാണ് എന്നും നടിയുടെ അമ്മ വ്യക്തമാക്കി. കശ്മീരില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യഹങ്ങള്‍ പ്രചരിച്ചത്.

സഞ്ജയ് ദത്താണ് ലിയോയിലെ വില്ലന്‍. റീമേക്ക് അവകാശങ്ങളുടെ വില്‍പ്പന വഴിയും കോടികള്‍ നിര്‍മ്മാതാക്കളുടെ കയ്യിലെത്താം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും ത്രിഷയും ഒരുമിക്കുന്നുവെന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്. അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രൊമോ വീഡിയോക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ യൂട്യൂബ് പ്രൊമോ ഷാരൂഖ് ഖാന്റെ ജവാന്റെയും സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3യുടെയും വ്യൂസിനെ മറികടന്നിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍