ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഫോണിന് ബാന്‍! 'മലൈകോട്ടൈ വാലിബന്‍' സെറ്റില്‍ നിന്നുള്ള ചിത്രം ചര്‍ച്ചയാകുന്നു

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോംമ്പോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത വമ്പന്‍ ഹൈപ്പ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെ കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തും എന്ന വാര്‍ത്തകള്‍ ആയിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകളോട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷിബു ബേബി ജോണ്‍ പ്രതികരിച്ചിരുന്നു. ആ വാര്‍ത്തകള്‍ വ്യജമാണ് എന്നായിരുന്നു നിര്‍മ്മാതാവ് വ്യക്തമാക്കിയത്.

രാജസ്ഥാനിലെ ജയ് സാല്‍മീറിലും പൊഖ്റാന്‍ കോട്ടയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള മറ്റൊരു ചിത്രമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

malaikottai valiban shooting

ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള ഒരു ചിത്രവും പുറത്തു പോകാതിരിക്കാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മൊബൈല്‍ ഫോണുകള്‍ ഷൂട്ടിംഗ് സമയത്ത് വാങ്ങി സൂക്ഷിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഫോട്ടോ സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളതല്ല.

നിരവധി സ്മാര്‍ട്ട് ഫോണുകള്‍ നിരത്തി വച്ചിരിക്കുന്നതും അതിന് ഒരാള്‍ കാവലിരിക്കുന്നതുമാണ് ഫോട്ടോയിലുള്ളത്. ”സെറ്റില്‍ വച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ഫോണ്‍ തട്ടിയെടുത്ത സുരക്ഷാ ഉദ്യോഗസ്ഥന്‍, ഇപ്പോള്‍ എല്ലാം തിരികെ നല്‍കാന്‍ കാത്തിരിക്കുന്നു… സിനിമാ സെറ്റിലെ ജീവിതം” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ അപ്‌ഡേഷനായി കാത്തിരിക്കുകയാണ് ആരാധകര്‍. രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായികയാകുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരി പ്രശാന്ത്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Latest Stories

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ

എന്റെ കാമുകിയെ ഞാൻ ഹോട്ടൽ മുറിയിലേക്ക് ഒളിച്ച് കടത്തി, എന്നാൽ ആ താരത്തിന്......: ശിഖർ ധവാൻ

'നിലമ്പൂർ ഇനി ആര്യാടൻ ഷൗക്കത്ത് നയിക്കും'; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം; സ്‌കൂളുകളില്‍ സൂംബ ഡാന്‍സിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍