'ഉറുമ്പുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക്; തിരക്കഥ പൂര്‍ത്തിയായെന്ന് സംവിധായകന്‍

ചെമ്പന്‍ വിനോദ് ജോസ്- വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രം “ഉറമ്പുകള്‍ ഉറങ്ങാറില്ല” തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ജിജു അശോക് തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുന്നത്. ജിജുവിന്റെ തമിഴ് അരങ്ങേറ്റം ചിത്രം കൂടിയാണിത്.

“”സിനിമയുടെ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായി. തമിഴ് പ്രേക്ഷകര്‍ക്കായി ഇത് നന്നായി ട്യൂണ്‍ ചെയ്യുക മാത്രമാണ് അവശേഷിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസ് തീരുമാനമായി, രണ്ടാഴ്ചയ്ക്കുള്ളില്‍ കാസ്റ്റിംഗ് നടത്തും. ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കണമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍””എന്ന് ജിജു അശോകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

https://www.facebook.com/jijueasokan/posts/2566392757024304

വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥയാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല സിനിമ പറയുന്നത്. ഒരിക്കല്‍ നഗരത്തിലെ തിരക്കേറിയ ബസില്‍ വെച്ച് മനോജ് എന്ന ചെറുപ്പക്കാരന്‍ റിട്ടയേഡ് കള്ളനായ കേളുവാശാന്റെ ബാഗ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവനെ കൈയോടെ പിടികൂടുന്ന കേളുവാശാന്‍ തന്റെ പഴയ ശിഷ്യനായ കള്ളന്‍ ബെന്നിയുടെ അടുത്ത് പരിശീലനത്തിനായി എത്തിക്കുന്നു.

തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുടെ ചലച്ചിത്രാവിഷ്‌കരണമാണ് ഈ സിനിമ. സുധീര്‍ കരമന, ഇന്നസെന്റ്, അജു വര്‍ഗീസ്, അനന്യ, ഷാജോണ്‍, വനിത കൃഷ്ണചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Latest Stories

റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല; അയത്തുള്ള അടിയന്തര യോഗം വിളിച്ചു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ