രജനികാന്തിന്റെ 'ജയിലര്‍' എങ്ങനെ? അനിരുദ്ധിന്റെ ആദ്യ റിവ്യൂ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തമിഴകത്ത് നിന്നും വമ്പന്‍ റിലീസ് ആയി സ്റ്റൈല്‍മന്നന്റെ ‘ജയിലര്‍’ എത്തുകയാണ്. ഓഗസ്റ്റ് 10ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് വന്‍ പ്രീ റിലീസ് ഹൈപ്പ് ആണ് ലഭിച്ചിട്ടുള്ളത്. ചിത്രത്തെ കുറിച്ചുള്ള സംഗീത സംവിധായകന്‍ അനിരുദ്ധ് രവചന്ദറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വാക്കുകളൊന്നുമില്ലാതെ ഇമോജികളിലൂടെയാണ് അനിരുദ്ധിന്റെ ട്വീറ്റ്. ജയിലര്‍ എന്ന പേരിന് ശേഷം മൂന്ന് തരം ഇമോജികളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. വെടിക്കെട്ടിനെ സൂചിപ്പിക്കുന്നത്, ട്രോഫി, കൈയടി എന്നിങ്ങനെയാണ് ഇമോജികള്‍.

ജയിലറിന്റെ ആദ്യ റിവ്യൂ എന്ന പേരില്‍ പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ചിത്രത്തിന്റെ തന്നെ ട്വിറ്റര്‍ ഹാന്‍ഡിലുമെല്ലാം ഈ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. ഒരു മണിക്കൂറിനകം 11,000 ല്‍ അധികം ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. ‘വിക്ര’ത്തിന് ശേഷം അടുത്ത കാലത്ത് അനിരുദ്ധ് വലിയ പബ്ലിസിറ്റി കൊടുക്കുന്ന ചിത്രമാണ് ജയിലറെന്ന അഭിപ്രായവും ട്വിറ്ററില്‍ ഉയരുന്നുണ്ട്.

ഇത് വലിയ പ്രതീക്ഷയാണ് പകരുന്നതെന്നും ആരാധകരും പറയുന്നു. അതേസമയം, രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയിലര്‍. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ജയിലര്‍ ചിത്രത്തിന്റെ ഒരു പ്രധാന ആകര്‍ഷണം. ചിത്രത്തില്‍ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. സുനില്‍, രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, യോഗി ബാബു എന്നിവരെ കാണാം. ശിവ് രാജ്കുമാര്‍ കാമിയോ റോളിലെത്തും. ഹിറ്റ് അടിക്കുമെന്ന് ഉറപ്പിച്ചാണ് ഇത്തവണ നെല്‍സണ്‍ എത്തുന്നത് എന്നാണ് ട്രെയ്ലറില്‍ നിന്നുള്ള സൂചന.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം