ലൊകേഷ് കനകരാജ് ഒരുക്കുന്ന “മാസ്റ്റര്‍” ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്ററില്‍ വിജയ് തന്നെ കോപ്പി ചെയ്തതാണെന്ന് നടിയും മോഡലുമായ മീര മിഥുന്‍. വിജയ് ചുണ്ടില്‍ വിരല്‍ വച്ച് നില്‍ക്കുന്ന പോസ് തന്നെ കോപ്പി ചെയ്തതാണെന്ന് അതേ പോസിലുള്ള ഫോട്ടോ പങ്കുവച്ച് മീര ട്വിറ്ററില്‍ കുറിച്ചു.
“”ആര് ആരെയാണ് കോപ്പി ചെയ്തിരിക്കുന്നത്…2019 ഡിസംബറിലെ കിംഗ്ഫിഷര്‍ റാംപില്‍ നിന്നുള്ള ഫോട്ടോയാണിത്. ഉത്തരം എല്ലാവര്‍ക്കും അറിയാം”” എന്ന കുറിപ്പിനൊപ്പം മാസ്റ്റര്‍ മൂവി പേജ്, മാസ്റ്റര്‍ ഓഡിയോ ലോഞ്ച് എന്നിവ ടാഗ് ചെയ്തിട്ടുമുണ്ട്. നിരവധി കമന്റുകളും ട്രോളുകളുമാണ് മീരക്കെതിരെ വരുന്നത്.