ശ്യാമപ്രസാദ് ചിത്രത്തില്‍ നായകന്‍ എം.ജി ശ്രീകുമാറോ?; സത്യമിതാണ്

മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍ നായകനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വളരെ വേഗം തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അറുപത് വയസ് കഴിഞ്ഞ ഒരു ഗായകന്റെ ജീവിത കഥയാണ് എം.ജി ശ്രീകുമാറിനെ നായകനാക്കി ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് ശ്യാമപ്രസാദും എം.ജി ശ്രീകുമാറും പ്രതികരിച്ചത്.

“വാര്‍ത്ത കണ്ട് ഞാനും അതിശയിച്ചു. സിനിമ പ്രഖ്യാപിക്കപ്പെട്ടു എന്ന തരത്തിലാണ് പല റിപ്പോര്‍ട്ടുകളും. പക്ഷേ, സത്യം അതല്ല. ഒരു സൗഹൃദ സദസ്സില്‍ വെച്ച്, ഇങ്ങനെ ഒരു ആശയം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. പക്ഷേ, അതൊരു സിനിമയുടെ രൂപത്തിലേക്കെത്തിയിട്ടില്ല. പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല.” വനിതയുമായുള്ള അഭിമുഖത്തില്‍ ശ്യാമപ്രസാദ് പറഞ്ഞു.

ആരൊക്കെയോ വെറുതേ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണിതെന്നും താന്‍ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലെന്നുമായിരുന്നു എം.ജി ശ്രീകുമാറിന്റെ പ്രതികരണം. അതേസമയം, ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തില്‍ എം.ജി. ശ്രീകുമാര്‍ മുഴുനീള വേഷം അവതരിപ്പിച്ചിട്ടുണ്ട്. റിലീസാകാത്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകന്‍.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളിലാണ് എം. ജി. ശ്രീകുമാര്‍ ഒടുവില്‍ പാടിയിട്ടുള്ളത്.

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍